റെബേക്ക ജെ. കെക്ക്
റെബേക്ക ജെ. കെക്ക് (1838 – 1904), പത്തൊൻപതാം നൂറ്റാണ്ടിലെ ഒരു വനിതാ ഫിസിഷ്യനും കുത്തകവകാശമുള്ള മരുന്നു നിർമ്മാണ സംരംഭകയും മിഡ്‌വെസ്റ്റിലെ ഏറ്റവും ധനികയായ സ്വതന്ത്ര ബിസിനസുകാരിയുമായിരുന്നു. ഇംഗ്ലീഷ്:Rebecca J. Keck.
ജീവിതരേഖ
തിരുത്തുകഒരു വലിയ പെൻസിൽവാനിയ ഡച്ച് അഗ്രഗാമി കർഷക കുടുംബത്തിലെ മൂത്ത മകൾ, റെബേക്ക കെക്ക് ( ആദ്യരൂപം= ഇൽജെൻഫ്രിറ്റ്സ്, ചിലപ്പോൾ ഇൽജിൻഫ്രിറ്റ്സ് എന്ന് വിളിക്കപ്പെടുന്നു) 1838 [1] ൽ ഒഹായോയിലെ വെയ്ൻ കൗണ്ടിയിൽ വൂസ്റ്ററിൽ ജനിച്ചു. പതിമൂന്നാം വയസ്സിൽ അവൾ മാതാപിതാക്കളോടൊപ്പം അയോവയിലെ ഫെയർഫീൽഡിലേക്ക് മാറി, അവിടെ എട്ടാം ക്ലാസ് വരെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിരിക്കാം. [2] 1857-ൽ, പെൻസിൽവാനിയയിലെ നോർത്താംപ്ടൺ കൗണ്ടിയിൽ നിന്ന് ഫെയർഫീൽഡിൽ പുതുതായി എത്തിയ വ്യാപാരിയും മെക്കാനിക്കുമായ ജോൺ കോൺറാഡ് കെക്കിനെ അവർ വിവാഹം കഴിച്ചു. [3]
1857 നും 1869 നും ഇടയിൽ റബേക്കയുടെ മൂന്ന് സഹോദരന്മാർ ക്ഷയരോഗം ബാധിച്ച് മരിച്ചു. അവരുടെ രോഗങ്ങളിൽ നിന്ന് അവരെ പരിചരിക്കുന്നതിനിടയിൽ, അവൾ ആറ് കുട്ടികൾക്ക് (അഞ്ച് പെൺകുട്ടികളും [4] ആൺകുട്ടിയും ) ജന്മം നൽകി. [5] ഈ സമയത്ത്, അവളുടെ ഭർത്താവ് ഗണ്യമായ കാർഷിക ഉപകരണങ്ങൾ നിർമ്മിക്കുന്ന ഫാക്റ്ററിയും ഫൗണ്ടറി ബിസിനസും സ്ഥാപിച്ചു. [6]
1873-ലെ ദേശീയ ബാങ്കിംഗ് പരിഭ്രാന്തിയെത്തുടർന്ന്, മിസ്റ്റർ കെക്കിന്റെ ഫൗണ്ടറി ബിസിനസ്സ് തകർന്നു, ദമ്പതികൾ ഒരുമിച്ച് ഔഷധസസ്യങ്ങൾ ശേഖരിക്കാനും മരുനുകൾ ഉണ്ടാക്കാനും ആരംഭിച്ചു, റെബേക്ക അത് വീടുതോറും വിൽക്കാൻ തുടങ്ങി. [7] വിശാലമായ വിപണി തേടി, 1873 നവംബറിൽ, ഡ്യൂബക്കിലെ "കെക്കിന്റെ കാറ്ററോഷെസിസ്" എന്ന തന്റെ ആദ്യ പരസ്യം അവൾ കൊടുത്തു. [8] വിജയം വളരെ വേഗത്തിൽ അവൾക്ക് ലഭിച്ചു. മൂന്ന് വർഷത്തിനുള്ളിൽ അവൾ തന്റെ "കാതർ ക്യൂർ" (Catarrhochesis) വൻതോതിൽ ഡബുക് ഹെറാൾഡ്, ഡാവൻപോർട്ട് ഗസറ്റ്, ചിക്കാഗോ ടൈംസ്, ചിക്കാഗോ ട്രിബ്യൂൺ എന്നിവയുൾപ്പെടെ നിരവധി പത്രങ്ങളിൽ പരസ്യം ചെയ്തു.
റഫറൻസുകൾ
തിരുത്തുക- ↑ History of Scott Co., Iowa Chicago: Inter-State Pub. Co., 1882, pp. 858-861.
- ↑ Iowa State Census July 3, 1854.
- ↑ Jefferson County Iowa Marriages page 246.
- ↑ United States Census records for 1860, 1870 and 1880.
- ↑ James Frederic Clarke, M.D. "A History of Medicine in Jefferson County, Iowa" The Journal of the Iowa State Medical Society Dec. 1934 and December, 1935. pg. 13
- ↑ Report of the Iowa State Agricultural Society, John R. Shaffer, Secretary. 1866 through 1876.
- ↑ Dr. James Frederic Clarke M.D. ibid page 29
- ↑ Dubuque Herald November 23 to 29, 1873