സയൻസ് ഫിക്ഷൻ കഥകളിലും കോൺസ്പിരസി തിയറികളിലും അരങ്ങേറുന്ന ഒരു തരം പരഗ്രഹ ജീവിയാണ് റെപ്റ്റീലിയൻ ഹ്യൂമനോയിഡ്. ഈ തിയറിയുടെ പ്രധാന ഉപജ്ജാതാവ് ഡേവിഡ് ഐക്കി (David Icke) എന്നയാളാണ്. ഈ ലോകം നിയന്ത്രിക്കുന്നത് ആല്ഫാ ഡ്രക്കോണിസ് നക്ഷത്ര ശൃംഗലയിൽ നിന്ന് വന്ന റെപ്റ്റീലിയന്മാരാണെന്നും, അവരുടെ അന്തിമ ഉദ്ദേശം മനുഷ്യവർഗ്ഗത്തിന്റെ നാശമാണെന്നും. മനുഷ്യരക്തം കുടിക്കുന്ന ഇവർക്ക് ഇച്ഛാനുസരണം രൂപം മാറ്റാൻ കഴിയുമെന്നും, മനുഷ്യരൂപം പൂണ്ട് നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നാണ് ഇക്കെയും അദ്ദേഹത്തിന്റെ അനുയായികളും വിശ്വസിക്കുന്നത്. ബരാക് ഒബാമ, ജോർജ്ജ് ബുഷ്, എലിസബത്ത് റാണി എന്നിങ്ങനെ ലോകത്തിലെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും ഷേപ് ഷിഫ്റ്റിങ്ങ് റെപ്റ്റീലിയൻ ഹ്യൂമനോയിഡ്മാർ ആണെന്നും ഭൂമിയിൽ ഉണ്ടാകുന്ന സകല പ്രശ്നങ്ങളുടെയും പിന്നിൽ ഇവരാണെന്നുമാണ് ശ്രീ ഐക്കിന്റെ വാദം. പല രാജ്യങ്ങളിലായി ശ്രീ ഐക്കിനു ആയിരക്കണക്കിന് അനുയായികൾ ഉണ്ട്. പബ്ലിക് പോളിസി പോളിങ്ങ് എന്ന അമേരിക്കൻ പോളിങ്ങ് കമ്പനി 2013 ൽ നടത്തിയ ഒരു സർവ്വേ പ്രകാരം അമേരിക്കയിലെ നാലു ശതമാനം വോട്ടർമാർ ശ്രീ ഐക്കിന്റെ തിയറികളിൽ വിശ്വസിക്കുന്നു എന്നാണ് കണക്ക്.[1][2]

  1. http://www.davidicke.com
  2. Judith Joyce, (2010). "also+known+as"&hl=en&ei=9PMiTY_pIYTJnAf134inDg&sa=X&oi=book_result&ct=result&resnum=4&ved=0CDEQ6 The Weiser Field Guide to the Paranormal Abductions, Apparitions, ESP. Weiser. Retrieved 2011-01-02.