റെനെ ബറി
മാർക്‌സിസ്റ്റ് വിപ്ലവകാരി ചെ ഗുവേരയുടെയും വിഖ്യാത ചിത്രകാരൻ പാബ്ലോ പിക്കാസോയുടെയും അത്യപൂർവ്വ ചിത്രങ്ങൾ പകർത്തിയ സ്വിസ് ഫോട്ടോഗ്രാഫറായിരുന്നു റെനെ ബറി(9 April 1933 – 20 October 2014).
René Burri | ||
---|---|---|
ജനനം | Zurich, Switzerland | 9 ഏപ്രിൽ 1933|
മരണം | 20 ഒക്ടോബർ 2014 Zurich, Switzerland | (പ്രായം 81)|
ദേശീയത | Swiss | |
തൊഴിൽ | Photographer | |
|
തുടക്കം
തിരുത്തുക1933ൽ സ്വിറ്റ്‌സർലൻഡിലെ സൂറിക്കിൽ ജനിച്ച റെനെ മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൻ ചർച്ചിൽ തുറന്ന ജീപ്പിൽ നിൽക്കുമ്പോഴുള്ള പ്രശസ്തമായ ചിത്രം 1946ൽ 13-ാം വയസ്സിലാണ് ക്യാമറയിൽ പകർത്തിയത് [2] .ലൈഫ്, ന്യൂയോർക്ക് ടൈംസ്, പാരീസ് മാച്ച് എന്നീ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ചിത്രങ്ങൾ പകർത്തിയിരുന്നു.
ചെഗുവേരയുടെ ചിത്രങ്ങൾ
തിരുത്തുക1963ൽ ക്യൂബയിൽ വെച്ചാണ് ചുരുട്ട് പുകക്കുന്ന ചെ യുടെ ഫോട്ടോ എടുത്തത്.1963-ൽ ക്യൂബയിൽ ജോലി ചെയ്യുന്ന കാലത്തായിരുന്നു റെൻ ബെറിക്ക് ചെ-യെ പകർത്താൻ അവസരം ലഭിച്ചത്. ചിത്രമെടുക്കുന്ന നേരത്ത് ചെഗുവേര ദേഷ്യത്തിലായിരുന്നെന്ന് ബറി സ്മരിച്ചിട്ടുണ്ട്. കൂട്ടിലകപ്പെട്ട പുലിയെപ്പോലെ ഏറെ അസ്വസ്ഥതയോടെ സിഗാർ വലിച്ചുകൊണ്ടിരിക്കുകയായിരുന്നു ചെഗുവേര. പൊടുന്നെറെനെ ബറിയിലേക്ക് ദഹിപ്പിക്കുന്ന ഒരു നോട്ടമുതിർത്ത് ചെ പറഞ്ഞു: നിന്റെ സുഹൃത്ത് ആന്റിയെ കയ്യിൽ കിട്ടിയാലവന്റെ കഴുത്ത് വെട്ടും ഞാൻ... ആന്റ് എന്ന ആന്റ്രു സെന്റ്ജോർജ്ജ് മാഗ്നത്തിന്റെ മറ്റൊരു ഫോട്ടോഗ്രാഫറായിരുന്നു. സെയ്യേറ മാസ്റ്റ്രയിലൂടെ ചെഗുവേരയ്‌ക്കൊപ്പം നടന്ന് ചെഗുവേരയുടെ ചിത്രങ്ങൾ പകർത്തുകയും ഒടുവിൽ ഇന്റലജൻസിന് ചെഗുവേരയെ ഒറ്റിക്കൊടുത്ത ആളായിരുന്നു ആന്റ്രു സെന്റ് ജോർജ്ജ്[3].
മറ്റ് പ്രശസ്ത ചിത്രങ്ങൾ
തിരുത്തുക1957ൽ പിക്കാസോയുടെ ക്ഷണപ്രകാരം അതിഥിയായി ചെന്ന റെനെ പകർത്തിയ പിക്കാസോയുടെ വ്യക്തിഗത ചിത്രങ്ങളും ലോക പ്രസിദ്ധമാണ് [4]. മുൻ ക്യൂബൻ പ്രസിഡന്റ് ഫിദൽ കാസ്‌ട്രോ, ചിത്രകാരൻ പിക്കാസോ, ആർടിസ്റ്റ് ലി കോർബൈസർ എന്നിവരുടെ പ്രശസ്ത ചിത്രങ്ങളും റെനെ ബെറി പകർത്തിയിട്ടുണ്ട്.
1962ൽ പാരീസിലെ മാഗ്നം ഗാലറി ആരംഭിച്ച അദ്ദേഹം ‘ദ ടു ഫേസസ് ഓഫ് ചൈന’ എന്ന സിനിമയുടെ അണിയറയിലും പ്രവർത്തിച്ചിട്ടുണ്ട്.1955 മുതൽ പ്രശസ്ത ഫോട്ടോഗ്രഫി കമ്പനിയായ മാഗ്നം ഫോട്ടോസ് എന്ന സ്വകാര്യ ഏജൻസിക്ക് വേണ്ടിയായിരുന്നു റെനെ ബറി പ്രവർത്തിച്ചിരുന്നത്. അർബുദബാധയെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന റെനെ ബറി 2014 ഒക്ടോബർ 20ന് അന്തരിച്ചു.[5].
പുരസ്ക്കാരങ്ങൾ
തിരുത്തുക- 1998—Dr. Erich Salomon Prize by the German Photography Society-DGPh.
- 1999—Canton of Zurich cultural prize.
- 2006—Burri was awarded an Honorary Fellowship of The Royal Photographic Society in 2006. These are awarded to distinguished persons having, from their position or attainments, an intimate connection with the science or fine art of photography or the application thereof.
എക്സിബിഷനുകൾ
തിരുത്തുക- 1966 « China », Galerie Form, Zurich
- 1967 « René Burri Retrospective », Art Institute, Chicago
- 1971 « 50 Photographies de René Burri », Galerie Rencontre, Paris
- 1972 « René Burri Retrospective », Raffi Photo Gallery, New York; Il Diaframma, Milan
- 1980/1981 « Die Deutschen », Folkwang Museum, Essen; Galerie Rudolf Kicken, Cologne; Galerie Nagel, Berlin
- 1984/1985 « One World », Kunsthaus Zürich, Zurich; Berner Photo-Galerie, Berne; Centre National de la Photographie et Palais de Tokyo, Paris; Musée des arts décoratifs, Lausanne (1985 - 1995 also in New Delhi, Havana, New York, Bratislava and Ostrava)
- 1987 « Dans la familiarité de Corbu », Musée de l'Élysée, Lausanne. « An American Dream », International Center of Photography, New York
- 1988 « Magnum en Chine", the Rencontres d'Arles festival
- 1994 « Dialogue avec Le Corbusier », Museo de arte moderno de Medellàn, Medellàn (1995 also in Curitiba, São Paulo, Rio de Janeiro, Brasília and Lima)
- 1995 « Le Paris de René Burri », Centre Culturel Suisse, Paris 1997 « Che », Fnac-Forum, Paris; Galerie R. Mangisch, Zurich (1997 - 2001 also in Barcelona, Lille and Lisbon)
- 1998 « 77 Strange Sensations », Villa Tobler, Zurich « Die Deutschen », Fotografie Forum International, Frankfurt (1998 - 2003 also in Kaufbeuren, Velbert, Toulouse and Burghausen)
- 2002 « Berner Blitz », Galerie Karrer, Zurich
- 2004 « René Burri - Rétrospective 1950-2000 » Maison Européenne de la Photographie, Paris; Musée de l’Elysée, Paris.
- 2005 Lausanne (also in Milan and Zurich) « René Burri: Utopia - Architecture et Architecte », Hermès Gallery, New York; Leica Gallery, Prague
- 2005 « René Burri: Photos de Jean Tinguely & Cie », Musée Tinguely, Basel « René Burri: Utopia - Architecture et Architecte », Ausstellungsraum Klingental, Basel
- 2010 « I tedeschi. La Germania degli anni Sessanta nelle fotografie di René Burri », Pordenone (Italy), Galleria Sagittaria, Centro Iniziative Culturali Pordenone
- 2014 « Doppelleben », OstLicht, Wien
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- René Burri Biography Archived 2011-07-14 at the Wayback Machine.
- "René Burri, Photographer of Picasso and Che, Dies at 81," by DOUGLAS MARTIN, The New York Times, OCT. 22, 2014
- Magnum Photos profile of Burri Archived 2006-10-17 at the Wayback Machine.
- A René Burri portfolio from Le Monde
- Audio interview with René Burri Archived 2006-10-17 at the Wayback Machine.
- Ingrid, Che and Rene Burri Archived 2010-10-06 at the Wayback Machine. - slideshow by The First Post
- Photographer René Burri's Best Shot by Andrew Pulver, The Guardian
- René Burri Retrospective at the Kunsthal, Rotterdam - images and video
- René Burri on The Brander - Creators of Brands
- Rene Burri in colour, BBC News
- René Burri memorial article[പ്രവർത്തിക്കാത്ത കണ്ണി], Leica
അവലംബം
തിരുത്തുക- ↑ "René Burri". Front Row. 2014-01-18-ന് ശേഖരിച്ചത്.
- ↑ http://deshabhimani.com/news-international-all-latest_news-409975.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ www.mathrubhumi.com[പ്രവർത്തിക്കാത്ത കണ്ണി]
- ↑ www.madhyamam.com[പ്രവർത്തിക്കാത്ത കണ്ണി]
- ↑ rene-burri-passed-away