റെനി ഓൾസ്റ്റഡ് (ജനനം: ജൂൺ 18, 1989) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ഒരു നടിയെന്ന നിലയിൽ കുട്ടിക്കാലം മുതൽക്കുതന്നെ സജീവമായി കലാരംഗത്തുണ്ടായിരുന്ന അവർ സിബിഎസ് ഹാസ്യപരമ്പരയായ സ്റ്റിൽ സ്റ്റാൻഡിംഗിലെ കഥാപാത്രം, ദി സീക്രട്ട് ലൈഫ് ഓഫ് ദ അമേരിക്കൻ ടീനേജർ എന്ന നാടകീയ പരമ്പരയിലെ മാഡിസൺ കൂപ്പർസ്റ്റൈൻ എന്നിവയിലൂടെയാണ് കലാരംഗത്ത് കൂടുതലായി അറിയപ്പെടുന്നത്. കൂടാതെ, പ്രധാനമായും ജാസ് സംഗീതത്തിൽ അവരുടെ നാല് സ്റ്റുഡിയോ ആൽബങ്ങളും റെക്കോർഡുചെയ്യപ്പെട്ടു.

റെനി ഓൾസ്റ്റഡ്
Olstead at the April 2015 WonderCon
ജനനം
Rebecca Renee Olstead

(1989-06-18) ജൂൺ 18, 1989  (35 വയസ്സ്)
തൊഴിൽActress, singer
സജീവ കാലം1995–present
Musical career
വിഭാഗങ്ങൾJazz, country
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾRenee, 143, Reprise, Warner Bros. Records

ആദ്യകാലം

തിരുത്തുക

ക്രിസ്റ്റഫർ എറിക് ഓൾസ്റ്റെഡിന്റെയും റെബേക്ക ലിൻ ജെഫ്രീസിന്റെയും മകളായി ടെക്സസിലെ കിംഗ്വുഡിൽ റെനി ഓൾസ്റ്റെഡ് ജനിച്ചു. ഓൾസ്റ്റഡ് നോർവീജിയൻ വംശജയാണ്.[1][2][3] ബാലനടി എന്ന നിലയിൽ എട്ടാം വയസ്സു മുതൽ സിനിമകളും പരസ്യങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. സെന്റർ സ്റ്റേജ് നാടക സ്കൂളിലും പഠിച്ച റെനി ഓൾസ്റ്റഡ് അവരുടെ വെബ്‌സൈറ്റിലെ പൂർവ്വ വിദ്യാർത്ഥികളുടെ പട്ടികയിൽ പരാമർശിക്കപ്പെടുന്നു.

  1. Marit AaVebenstad. "Veslevoksen jazz-prinsesse". VG.
  2. [1]
  3. "En vaskeekte barnestjerne". dagbladet.no.
"https://ml.wikipedia.org/w/index.php?title=റെനി_ഓൾസ്റ്റഡ്&oldid=3971494" എന്ന താളിൽനിന്ന് ശേഖരിച്ചത്