റെഡ്‌ വൈൻ എന്ന് വേണം ഇതിന്റെ ഹെഡ്ഡിങ്. കറുത്ത മുന്തിരിയിൽ നിന്ന് നിർമ്മിക്കുന്ന വീഞ്ഞാണ് (വൈൻ) റെഡ് വൈൻ എന്ന് അറിയപ്പെടുന്നത്. ഉപയോഗിക്കുന്ന മുന്തിരിപ്പഴത്തിന് പുറമേ, നിർമ്മാണ പ്രക്രിയയിൽ ഇത് വെള്ള അല്ലെങ്കിൽ റോസ് വൈനിൽ നിന്നും വ്യത്യാസപ്പെട്ടിരിക്കുന്നു. ചുവപ്പ് എന്ന് വിളിക്കാറുണ്ടെങ്കിലും ചില മുന്തിരിപ്പഴങ്ങളുടെ നിറം ഇരുണ്ട പർപ്പിൾ മുതൽ ഇഷ്ടിക ചുവപ്പ്, തവിട്ട് വരെയാകാം. മിക്ക പർപ്പിൾ മുന്തിരികളിൽ നിന്നും ലഭിക്കുന്ന ജ്യൂസ് പച്ചകലർന്ന വെളുത്തതാണ്. മുന്തിരിയുടെ തൊലിയിലെ ആന്തോസയാനിൻ എന്ന ഘടകത്തിൽ നിന്നാണ് ചുവപ്പ് നിറം ഉണ്ടാകുന്നത്. എന്നാൽ അപൂർവമായി അതിനപവാദമായി മുന്തിരി ജ്യൂസ് ചില ഇനങ്ങളിൽ ചുവപ്പായും ഉണ്ട്. റെഡ് വൈൻ ഉൽ‌പാദന പ്രക്രിയയിൽ ഏറിയ പങ്കും മുന്തിരിയുടെ തൊലിയിൽ നിന്ന് നിറവും സ്വാദും വേർതിരിച്ചെടുക്കുന്നു. ഇത് ആഗോളമായി ഉപയോഗിക്കുന്ന ഒരു വിഭവമാണ്.

നിർമ്മാണം തിരുത്തുക

വൈൻ ഉൽപാദനത്തിന്റെ പ്രാഥമിക ഘട്ടത്തിൽ മുന്തിരിയുടെ സംസ്കരണം ആണ് പ്രധാനം. കൈകൊണ്ടോ, യാന്ത്രികമായോ വിളവെടുക്കുന്ന മുന്തിരിപ്പഴങ്ങൾ വൈനറിയിൽ എത്തിച്ച് ഒരു വലിയ കന്നാസിൽ കഴുകി ശേഖരിച്ച് സംസ്കരിക്കുന്ന ഉപകരണത്തിലേക്ക് എത്തിക്കുന്നു. ഇങ്ങനെ വൈനറിയിൽ എത്തുന്ന മുന്തിരിക്കൂട്ടത്തിൽ മുന്തിരിയുടെ കുലകളും ഇലകളും ഉണ്ടാകാം. മുന്തിരി അഴുകാനിടുന്ന സമയത്ത് കുലയുടെ ഭാഗങ്ങൾ ഉള്ളത് വൈനിൽ കയ്പുണ്ടാകാൻ കാരണമാകാം. ഒപ്പം കാണ്ഡത്തിൽ നിന്നും ഇലകളിൽ നിന്നും മുന്തിരിപ്പഴം വേർതിരിക്കുക എന്നതാണ് അടുത്ത പടിയായി ചെയ്യുന്നത്. ഡെസ്റ്റെമിംഗ് എന്നാണ് ഇത് അറിയപ്പെടുക. ഇതിനായുള്ള ഉപകരണത്തിലെ വലിയ ദ്വാരങ്ങളിലൂടെ മുന്തിരി ശേഖരണ ഭാഗത്ത് എത്തുന്നു. ശിഖരങ്ങളും കുലകളും ഇലകളും ഇതിന്റെ തുറന്ന ഭാഗത്തൂടെ പുറന്തള്ളപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=റെഡ്_വൈൻ_(മുന്തിരി)&oldid=3485692" എന്ന താളിൽനിന്ന് ശേഖരിച്ചത്