റെഡ് വാൾ
ഒരു ഭ്രമാത്മക നോവൽ പരമ്പര
റെഡ് വാൾ ബ്രയാൻ ജാക്വസ് രചിച്ച കുട്ടികളുടെ ഭ്രമാത്മക നോവൽ പരമ്പരയാണ്. ഈ പരമ്പരയിലെ 1986 ൽ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പുസ്തകത്തിൻറെ പേരായിരുന്നു ഇത്. അതുപോലെ പുസ്തകത്തിൽ വിവരിക്കപ്പെട്ട മഠത്തിൻറെ പേരും ഈ നോവൽ പരമ്പരയിലെ മൂന്നു പുസ്തകങ്ങളായ റെഡ് വാൾ, മറ്റിമിയോ, മാർട്ടിൻ ദ വാരിയർ എന്നിവയെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട് കാർട്ടൂൺ പരമ്പരയുടെ പേരും ഇതുതന്നെയായിരുന്നു. 1999 ലാണ് കാർട്ടൂൺ പരമ്പര സംപ്രേഷണം ചെയ്യപ്പെട്ടത്. പ്രാഥമികമായി മുതിർന്ന കുട്ടികളെ ഉദ്ദേശിച്ചാണ് ഈ പുസ്തകങ്ങൾ എഴുതപ്പെട്ടിട്ടുള്ളത്. 22 നോവലുകളും ചിത്രകഥാ പുസ്തകങ്ങളും ഇതിനോടനുബന്ധമായി പ്രസിദ്ധീകിരിക്കപ്പെട്ടിരിക്കുന്നു. നോവൽ പരമ്പരയിലെ ഇരുപത്തി രണ്ടാമത്തെയും അവസാനത്തേതുമായ നോവൽ The Rogue Crew, ഗ്രന്ഥകർത്താവിൻറെ മരണശേഷം 2011 മെയ് 3 ന് പ്രസിദ്ധീകരിക്കപ്പെട്ടു.[1]
പ്രമാണം:RedwallBookCover.jpg | |
രചയിതാവ് | Brian Jacques |
---|---|
വിവർത്തകർ | Various |
ചിത്രരചന | Various |
മുഖചിത്രം | Various |
രാജ്യം | United Kingdom |
ഭാഷ | English |
വിഭാഗം | Children's, Fantasy novel |
വിതരണ രീതി | Print (Hardback & Paperback) |
അവലംബം
തിരുത്തുക- ↑ Evan Rindler (3 May 2011). "The Rogue Crew: A Tale of Redwall by Brian Jacques". Figment. Archived from the original on 2017-12-19. Retrieved 28 May 2012.