റെഡ് ഫ്ലാഗ് ലിനക്സ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

റെഡ് ഫ്ലാഗ് സോഫ്റ്റ്‌വേർ വികസിപ്പിച്ചെടുത്ത, ഇപ്പോൾ നിഷ്‌ക്രിയമായ, ഒരു ചൈനീസ് ലിനക്സ് വിതരണമാണ് റെഡ് ഫ്ലാഗ് ലിനക്സ്. ഒരു പ്രമുഖ ചുവന്ന പതാക വഹിക്കുന്ന ടക്സാണ് ഈ വിതരണത്തിന്റെ ലോഗോ. 2009 വരെ, റെഡ് ഫ്ലാഗ് സോഫ്റ്റ്‌വേർ എക്സിക്യൂട്ടീവ് പ്രസിഡന്റ് ജിയ ഡോങ് (贾 栋) ആണ്.

Red Flag Linux
Screenshot of Red Flag Linux
നിർമ്മാതാവ്Red Flag Software
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Discontinued
സോഴ്സ് മാതൃകOpen source
പ്രാരംഭ പൂർണ്ണരൂപം1.0 ജനുവരി 2000; 24 വർഷങ്ങൾ മുമ്പ് (2000-01)[1]
Final release8.0[2] / 23 ഏപ്രിൽ 2013; 11 വർഷങ്ങൾക്ക് മുമ്പ് (2013-04-23)
കേർണൽ തരംMonolithic kernel
യൂസർ ഇന്റർഫേസ്'KDE Plasma Desktop
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Various
വെബ് സൈറ്റ്www.redflag-linux.com
ജപ്പാനിലെ റെഡ് ഫ്ലാഗ് ലിനക്സ് വർക്ക്സ്റ്റേഷൻ പതിപ്പ് 5.0 ന്റെ സ്ക്രീൻഷോട്ട്

പ്രത്യേക ആവശ്യങ്ങൾക്കായുള്ള പരിഹാരങ്ങൾക്ക് പുറമേ, റെഡ് ഫ്ലാഗ് ലിനക്സിനു താഴെപ്പറയുന്ന ഉൽപ്പന്നങ്ങളുണ്ട്:

  • റെഡ് ഫ്ലാഗ് ഏഷ്യാനക്സ് സെർവർ 3
  • റെഡ് ഫ്ലാഗ് എച്ച്എ ക്ലസ്റ്റർ 6.0
  • റെഡ് ഫ്ലാഗ് ഡെസ്ക്ടോപ്പ് 6.0 (红旗Linux桌面版6.0)

റെഡ് ഫ്ലാഗ് ലിനക്സിന്റെ ആന്തരിക ഘടന റെഡ് ഹാറ്റ് ലിനക്സിനോട് വളരെ സമാനമാണ്, മാത്രമല്ല റെഡ് ഹാറ്റ് ലിനക്സിന്റെ ഇൻസ്റ്റാളറിന് സമാനമായ ഇൻസ്റ്റാളർ ആണ് റെഡ് ഫ്ലാഗ് ലിനക്സിൽ ഉപയോഗിയ്ക്കുന്നത്. ഡെസ്ക്ടോപ്പ് തീം മുതൽ ചിഹ്നങ്ങൾ വരെ വിൻഡോസ് എക്സ്പിയോട് വളരെയധികം സാമ്യമുള്ളതിനാൽ വിൻഡോസിൽ നിന്ന് വരുന്ന ഒരു ഉപയോക്താവിന് കാര്യങ്ങൾ എളുപ്പമാവുമെന്ന് വിതരണകർത്താക്കൾ അവകാശപ്പെടുന്നു.

ചരിത്രം

തിരുത്തുക

1999 ഓഗസ്റ്റിൽ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഫ്റ്റ്‌വേർ റിസർച്ച് ആണ് ആദ്യമായി റെഡ് ഫ്ലാഗ് ലിനക്സ് വികസിപ്പിച്ചെടുത്തത്.[3] സർക്കാർ ഉടമസ്ഥതയിലുള്ള ഷാങ്ഹായ് ന്യൂമാർജിൻ വെഞ്ച്വർ ക്യാപിറ്റലിൽ നിന്ന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. 2001 മാർച്ചിൽ, സിസിഐഡിഎൻഇടി ഇൻവെസ്റ്റ്മെന്റ് എന്ന വ്യവസായ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെഞ്ച്വർ ക്യാപ്പിറ്റൽ വിഭാഗം റെഡ് ഫ്ലാഗ് ലിനക്സിന്റെ രണ്ടാമത്തെ വലിയ ഓഹരി ഉടമയായിത്തീർന്നുവെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

ഒരു വർഷത്തോളം നീണ്ട സംഘർഷങ്ങൾക്കൊടുവിൽ 2000 ജനുവരിയിൽ മൈക്രോസോഫ്റ്റുമായുള്ള തർക്കത്തിന്റെ ഫലമായി ചൈനീസ് സർക്കാർ മന്ത്രാലയം തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നിന്ന് വിന്റോസ് 2000 അണിൻസ്റ്റാൾ ചെയ്ത് പകരം റെഡ് ഫ്ലാഗ് ലിനക്സ് ഉപയോഗിക്കാൻ ഉത്തരവിട്ടു.[4]

2006 ജനുവരിയിൽ, റെഡ് ഫ്ലാഗ് ലിനക്സ് ഓപ്പൺ സോഴ്സ് ഡെവലപ്മെന്റ് ലാബ്സിൽ ചേർന്നു.[5]


2014 ഫെബ്രുവരി 10 ന്, റെഡ് ഫ്ലാഗ് സോഫ്റ്റ്‌വേർ എല്ലാ തൊഴിൽ കരാറുകളും അടച്ചു പൂട്ടി. ചൈനയുടെ അക്കാദമി ഓഫ് സയൻസസിന്റെ സോഫ്റ്റ്‌വേർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് 40 ദശലക്ഷം യുവാൻ സബ്സിഡി നൽകുന്നതിനുള്ള പരാജയമായിരുന്നു ഇതിന് വഴിവെച്ചത്. ഒരു നിശ്ചിത പദ്ധതി പൂർത്തിയാക്കുന്നതിനുള്ള റെഡ് ഫ്ലാഗ് ലിനക്സിന്റെ പരാജയവും പൊതുവിലുള്ള ചില പ്രശ്നങ്ങളുമാണ് സബ്സിഡിയ്ക്ക് പണം നൽകാത്തതിൻറെ കാരണമായി കാണിക്കുന്നത്.[6]

ബ്രാൻഡ് പ്രചാരണത്തിന്റെയും സുസ്ഥിര നിക്ഷേപങ്ങളുടെയും കുറവും ഒപ്പം എതിരാളികളുടെ ഉയർച്ചയും ആണ് റെഡ് ഫ്ലാഗ് ലിനക്സിന്റെ അധഃപതനത്തിൽ കലാശിച്ചത് എന്നാണ് ബീജിംഗിലെ ഐഡിസിയുടെ റിസർച്ച് മാനേജറുടെ പക്ഷം.

നാൻചാംഗ് ഇന്റർനെറ്റ് കഫേകൾ

തിരുത്തുക

2008 നവംബർ മുതൽ നാൻചാംഗിലെ ഇന്റർനെറ്റ് കഫേകളിലെല്ലാം മൈക്രോസോഫ്റ്റ് വിൻഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ വ്യാജ പകർപ്പുകൾക്ക് പകരം റെഡ് ഫ്ലാഗ് ലിനക്സ് ഇൻസ്റ്റാൾ ചെയ്യുകയോ അല്ലെങ്കിൽ മൈക്രോസോഫ്റ്റിന്റെ വിൻഡോസിന്റെ നിയമാനുസൃത പകർപ്പുകൾ ഉപയോഗിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാൽ വിൻഡോസ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ യഥാർത്ഥ പകർപ്പുകൾ ഉപയോഗിച്ചു വരികയാണെങ്കിൽപ്പോലും ചൈനീസ് ഇന്റർനെറ്റ് കഫേകൾ റെഡ് ഫ്ലാഗ് ലിനക്സിലേക്ക് മാറേണ്ടതായി വന്നു എന്ന് റേഡിയോ ഫ്രീ ഏഷ്യ (യു.എസ്. ഗവൺമെന്റിൻ്റെ ധനസഹായത്തോടുകൂടിയത്[7]) അവകാശപ്പെടുന്നു. ഈ സംവിധാനം 5000 യുവാൻ (~ 850 ഡോളർ, ~ ഫെബ്രുവരി 2014) ചെലവിൽ കാലഹരണപ്പെടാത്ത പിന്തുണാകരാറോട് കൂടിയാണ് നൽകിയിരിക്കുന്നു.

റെഡ് ഫ്ലാഗ് ലിനക്സിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കിയത്, ഈ പ്രഖ്യാപനം സെർവർ സൈഡിന് മാത്രമായിരിക്കുമെന്നും ഗെയിമിംഗ്-ഇൻറ്റിനെൻസീവ് (അതുകൊണ്ടുതന്നെ വിൻഡോസ് ആവശ്യപ്പെടുന്നത്) ക്ലയന്റ് സൈഡ് കമ്പ്യൂട്ടറുകളെയല്ല, മൈക്രോസോഫ്റ്റ് വിൻ‍ഡോസും റെഡ് ഫ്ലാഗ് ലിനക്സും ബ്യൂറോ ഓഫ് കൾച്ചർ പരീക്ഷിച്ചിട്ടുള്ളതിനാൽ യഥാർത്ഥ പ്രഖ്യാപനത്തിലും അവയാണ് ശുപാർശ ചെയ്തത് എന്നാണ്.

  1. "Linux Timeline". Linux Journal. 31 May 2006. Archived from the original on 2014-02-21. Retrieved 22 November 2012.
  2. "红旗桌面版 Red Flag inWise V8.0全新发布". 23 April 2013. Archived from the original on 2016-03-05. Retrieved 24 April 2013.
  3. Shankland, Stephen (24 May 2007). "Chinese software company to tailor OpenOffice". CNet. Archived from the original on 2016-04-13. Retrieved 22 November 2012.
  4. IDG (23 February 2000). "Microsoft in China: Clash of titans". CNN. Archived from the original on 22 October 2008. Retrieved 5 May 2009.
  5. Paul, Ryan (14 January 2006). "Red Flag Linux distributor joins OSDL". Ars Technica. Retrieved 21 November 2012.
  6. http://www.scmp.com/business/china-business/article/1427823/chinese-software-pioneer-red-flag-bites-dust
  7. Jim Mann (30 September 1996). "After 5 Years of Political Wrangling, Radio Free Asia Becomes a Reality". Los Angeles Times. Retrieved 1 April 2013. The new broadcast station, created by Congress to serve as an Asian counterpart to Radio Free Europe, started modestly and quietly Sunday, with a half-hour news broadcast to China.
"https://ml.wikipedia.org/w/index.php?title=റെഡ്_ഫ്ലാഗ്_ലിനക്സ്&oldid=3808047" എന്ന താളിൽനിന്ന് ശേഖരിച്ചത്