പ്ലവക ജീവികൾ കടൽവെള്ളത്തിൽ അതിവേഗം പെരുകുന്നതിനാൽ സമുദ്രോപരിതലം ചുവന്ന നിറത്തിൽ കാണപ്പെടുന്നതിനെയാണ്  റെഡ് ടൈഡ് (Red tide) എന്നു പറയുന്നത്. ചില കാലങ്ങളിൽ പ്ലവക ജീവികളുടെ വൻവർദ്ധനവുണ്ടാകാറുണ്ട്, ഇത്തരത്തിൽ വർദ്ധിക്കുന്നതിനെ 'ബ്ലൂമിങ്' എന്നാണ് പറയുന്നത്. കടൽ വെള്ളത്തിൽ ബ്ലൂമുകൾ വർദ്ധിക്കുന്നതിന്റെ ഭാഗമായി  ആൽഗകൾ സമുദ്രോപരിതലത്തിൽ നില്ക്കുന്നതിനാൽ സമുദ്രോപരിതലം ചുവന്ന നിറമായി കാണപ്പെടുന്നു. ഇത്തരത്തിലുള്ള പ്രതിഭാസങ്ങൾ സാധാരണയായി കാണപ്പെടുന്നത് സമുദ്രതീരത്തോടു ചേർന്ന ഭാഗങ്ങളിലാണ്. ആൽഗകളുടെ പെരുപ്പം മൂലം ശുദ്ധജലത്തിലും ഇത്തരത്തിൽ ആൽഗൽ ബ്ലൂമുകൾ പ്രത്യക്ഷപ്പെടാറുണ്ട്. റെഡ് ടൈഡ് കൾ പലപ്പോഴും സ്വാഭാവിക വിഷപദാർത്ഥങ്ങളുടെ ഉത്പാദനത്തിനു കാരണമാകാറുണ്ട്. Gonyaulax പോലുള്ള ഏകകോശ ജീവികൾ മൂലമുണ്ടാകുന്ന ആൽഗൽ ബ്ലൂമുകളിൽ ജലം വിഷമയമാകുന്നതിനു കാരണമാകാറുണ്ട്. തന്മുലം ആ പ്രദേശങ്ങളിലെ മത്സ്യങ്ങൾ( ജലജീവികൾ) മാറി പാർക്കുന്നു. ഈ കാരണം കൊണ്ടാണ് പലപ്പോഴും കടൽ ചുവന്നാൽ മത്സ്യം കിട്ടാത്തത്.[1]

കാലിഫോർണിയയിലെ ലാ ജൊല്ല സാൻ ഡീഗോ കടപ്പുറത്ത് രൂപപ്പെട്ട റെഡ് ടൈഡ്


ഉണ്ടാകാനുള്ള കാരണങ്ങൾ

തിരുത്തുക

മനുഷ്യ പ്രവർത്തനത്താലും കാലവർഷ പ്രവാഹത്തിന്റെ ഫലമായും മറ്റും കടലിൽ എത്തുന്ന പോഷകധാതുക്കളുടെ പെട്ടെന്നുണ്ടാകുന്ന വർദ്ധനവ് കാരണമാണ്. നൈട്രേറ്റുകളുടേയും ഫോസ്ഫേറ്റുകളുചേയും അളവിന് ആനുപാതികമായ വളർച്ച പ്ലവക ജീവികൾക്കുണ്ട്.[2]. ഇത്തരത്തിൽ രൂപപ്പെടുന്ന ആൽഗകൾ സമുദ്രോപരിതലത്തിൽ തിങ്ങിക്കൂടി സമുദ്രോപരിതലം മൂടുന്നതിനാൽ വെള്ളത്തിന്റെ നിറം ചുവപ്പായി പ്രത്യക്ഷപ്പെടുന്നു.


കൂടുതൽ വായനയ്ക്ക്

തിരുത്തുക
  1. ശാസ്ത്രകൗതുകം. കോഴിക്കോട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത്. 1982. p. 113. {{cite book}}: |access-date= requires |url= (help); Cite has empty unknown parameter: |1= (help)
  2. Lam CWY, Ho KC (1989) Red tides in Tolo Harbor, Hong Kong. In: Okaichi T, Anderson DM, Nemoto T (eds) Red tides. biology, environmental science and toxicology. Elsevier, New York, pp 49–52.
"https://ml.wikipedia.org/w/index.php?title=റെഡ്_ടൈഡ്&oldid=2343392" എന്ന താളിൽനിന്ന് ശേഖരിച്ചത്