റെഡ് ജിഞ്ചർ
സിഞ്ചിബെറേസി സസ്യ കുടുംബത്തിൽപ്പെടുന്ന ഒരു അലങ്കാര പുഷ്പസസ്യമാണ് റെഡ് ജിഞ്ചർ. ശാസ്ത്രനമം അല്പിനിയ പർപ്യൂറേറ്റ. അലങ്കാരത്തിനും ആദായത്തിനും ഈ സസ്യം വളർത്തുന്നു.
റെഡ് ജിഞ്ചർ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | A. purpurata
|
Binomial name | |
Alpinia purpurata |
സവിശേഷതകൾ
തിരുത്തുകചട്ടിയിലും മണ്ണിലും വളർത്താൻ കഴിയുന്ന ഒരു സസ്യമാണിത്. തെങ്ങ്, കവുങ്ങ് തുടങ്ങിയവയ്ക്ക് ഇടവിളയായും ഇതിനെ വളർത്താം. ഏകദേശം ഒരടി മുതൽ പത്ത് അടി വരെ പൊക്കത്തിൽ വളരുന്ന ഇനങ്ങൾ ഈ കൂട്ടത്തിലുണ്ട്. 10 മുതൽ 20 ദിവസങ്ങൾ വരെ ഇവയുടെ പൂങ്കുലകൾ വാടാതെനിൽക്കും. ചുവപ്പ്, വെള്ള, പിങ്ക്, റോസ് എന്നീ നിറങ്ങളിൽ പതിനെട്ടോളം ഇനങ്ങൾ കണ്ടുവരുന്നു. വർഷം മുഴുവൻ പുഷ്പിക്കുന്ന പൂച്ചെടിയാണിത്. മലേഷ്യയാണ് ഇതിന്റെ ജന്മദേശം[1].
നടീൽവസ്തു
തിരുത്തുകഭൂകാണ്ഡങ്ങളിൽ നിന്നും ചിനപ്പുകളിൽ നിന്നും ഇവ വളർത്തിയെടുക്കാം. കൂടാതെ പൂർണ വളർച്ചയെത്തിയ പൂങ്കുലകളിൽനിന്നും പൊട്ടിവളരുന്ന കൊച്ചുതൈകൾ (ബൾബിലുകൾ) വേർപെടുത്തിയും ഇവ നട്ടു വളർത്താം. ചെടികൾക്ക് പൂർണവളർച്ചയെത്തുവാൻ ഒന്നരവർഷമെടുക്കുന്നു. ഭാഗികമായി തണൽ ലഭിക്കുന്ന പ്രദേശങ്ങളാണ് ഇവക്ക് ഏറ്റവും യോജിച്ചത്. [2] രണ്ട് പ്രധാന ഇനങ്ങളിൽ റെഡ് ജിഞ്ചർ കാണപ്പെടുന്നു. പുവന്ന പൂങ്കുല വിടർത്തുന്ന ജംഗിൾ കിങ് എന്ന ഇനവും പിങ്ക് നിറത്തിൽ പൂങ്കുലയുണ്ടാകുന്ന ജംഗിൾ ക്വീൻ എന്ന ഇനവും.[1]
കൃഷിരീതി
തിരുത്തുകകളകൾ പൂർണ്ണമായും നീക്കം ചെയ്തതും ചോല ഇല്ലാത്തതുമായ പ്രദേശങ്ങൾ ആണ് റെഡ് ജിഞ്ചർ നടാൻ യോജിച്ച സ്ഥലം.
ചിത്രശാല
തിരുത്തുക-
റെഡ് ജിഞ്ചർ
-
റെഡ് ജിഞ്ചർ
-
റെഡ് ജിഞ്ചർ
-
റഡ് ജിഞ്ചർ
-
റെഡ് ജിഞ്ചർ
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- USDA profile from the PLANTS Database
- Images of Red Ginger Archived 2008-07-15 at the Wayback Machine.
- Alpinia purpurata fotografiada Honolulu, Hawaii Galeria de Plantas del Mundo Oficina Verde de la Universidad de Murcia