റെജീന വോൺ സീബോൾഡ്
ഒരു ജർമ്മൻ ഫിസിഷ്യനും പ്രസവചികിത്സകയുമായിരുന്നു, ഗീസ്മറിൽ ജനിച്ച റെജീന ജോസഫ വോൺ സീബോൾഡ്, നീ ഹെന്നിംഗ് (14 ഡിസംബർ 1771 - 28 ഫെബ്രുവരി 1849).[1] യൂണിവേഴ്സിറ്റി ബിരുദം നേടിയ ജർമ്മനിയിലെ ആദ്യ വനിതയായിരുന്നു അവർ.
അവരെ ഡാംസ്റ്റാഡിൽ അടക്കം ചെയ്തു. [2]
ആദ്യകാലജീവിതം
തിരുത്തുകസ്വന്തമായി കുട്ടികളില്ലാത്ത ഹെയ്‌ലിജൻസ്റ്റാഡിലെ സിറ്റി കൗൺസിലറായ അമ്മാവൻ റെജിയേറുങ്‌സ്‌റാത്ത് ലോറൻസ് ഹെന്നിംഗാണ് സീബോൾഡിനെ വളർത്തിയത്. മരിച്ചപ്പോൾ അദ്ദേഹം തന്റെ എല്ലാം അവർക്ക് നല്കി, തന്റെ സുഹൃത്ത് ജോർജ്ജ് ഹെയ്‌ലൻഡ് അവളുടെ രക്ഷാധികാരിയായിരിക്കുമെന്ന് വാഗ്ദാനം ചെയ്തു. റെജീന ജോസഫയ്ക്ക് 15 വയസ്സും ഹെയ്‌ലൻഡ്നു 25 വയസ്സും ഉണ്ടായിരുന്നിട്ടും അവർ ഹെയ്‌ലൻഡിനെ വിവാഹം കഴിച്ചു. ആറ് വർഷത്തിനിടയിൽ അവർക്ക് നാല് കുട്ടികളുണ്ടായി, 1793-ൽ ജോസഫക്ക് 21 വയസ്സുള്ളപ്പോൾ ജോർജ്ജ് മരിച്ചു. [3]
അസുഖം മൂർച്ഛിച്ചപ്പോൾ റെജീന ജോസഫയെ ഡോ. ഡാമിയൻ സീബോൾഡിന്റെ സംരക്ഷണയിലാക്കി. വിദ്യാർത്ഥിയായിരിക്കുമ്പോൾ റെജീന താമസിച്ചിരുന്ന വീട്ടിൽ പ്രൊഫസർ റിച്ചറിന്റെ സഹായിയായി ജോലി ചെയ്യുകയായിരുന്നു അദ്ദേഹം. ഡാമിയനും അദ്ദേഹത്തിന്റെ പിതാവ് കാൾ കാസ്പർ വോൺ സീബോൾഡും വുർസ്ബർഗിലെ ഒരു സാമ്രാജ്യത്വ കുലീന കുടുംബത്തിന്റെ ഭാഗമായിരുന്നു. റെജീന ജോസഫ 1795-ൽ ഡാമിയനെ വിവാഹം കഴിച്ചു, ദമ്പതികൾ ആദ്യം വേംസിലും പിന്നീട് ഡാമിയൻ പ്രസവചികിത്സ പരിശീലിച്ച ഡാർംസ്റ്റാഡിലും താമസിച്ചു. [3] ഡാമിയൻ മാനസികരോഗത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നതിന് മുമ്പ് ദമ്പതികൾക്ക് മൂന്ന് കുട്ടികൾ കൂടി ഉണ്ടായി. ഒടുവിൽ, അദ്ദേഹം പരിശീലിക്കാൻ കഴിയാത്തവിധം രോഗിയായി മാറി. [4]
കരിയർ
തിരുത്തുകപ്രസവചികിത്സ ഒരു പുരുഷ തൊഴിലായിരുന്ന കാലത്ത്, റെജീന ജോസഫ പ്രസവചികിത്സയിൽ ഒരു തൊഴിൽ തുടരാൻ ആഗ്രഹിച്ചു. അവർ തന്റെ ഭർത്താവിനെ പരിശീലനത്തിൽ സഹായിച്ചു. പിന്നീട് അമ്മായിയപ്പന്റെയും അമ്മാവന്റെയും സ്വാധീനത്തോടും സഹായത്തോടും കൂടി വുർസ്ബർഗ് സർവകലാശാലയിൽ ഗൈനക്കോളജിയിൽ ബിരുദ കോഴ്‌സുകളിൽ പങ്കെടുക്കാൻ തുടങ്ങി. [3] അക്കാലത്ത് തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് പ്രഭാഷണങ്ങൾ കേൾക്കാൻ മാത്രമേ അവർക്ക് അനുവാദമുണ്ടായിരുന്നുള്ളൂവെങ്കിലും, റെജീന ജോസഫ വുർസ്ബർഗ് സർവകലാശാലയിൽ ആവശ്യമായ ഗൈനക്കോളജി കോഴ്സുകൾ പൂർത്തിയാക്കി. ഭർത്താവിനൊപ്പം, അവർ പ്രായോഗിക പ്രസവചികിത്സ പരിശീലനവും പൂർത്തിയാക്കി. ഹെസ്സെ-ഡാർംസ്റ്റാഡിലെ ഗ്രാൻഡ് ഡ്യൂക്ക് ലുഡ്‌വിഗ് നാലാമനോട് അവസാന പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് അവർ അപേക്ഷിച്ചു. അനുവാദത്തോടെ, 4 മണിക്കൂർ പരീക്ഷയിൽ അവർ മികച്ച പ്രകടനം നടത്തി. 1807 നവംബർ 28-ന് റെജീന ജോസഫയ്ക്ക് പ്രസവചികിത്സ ഡോക്ടറായും മിഡ്‌വൈഫ് ആയും പ്രവർത്തിക്കാനുള്ള സർക്കാർ ലൈസൻസ് ലഭിച്ചു. 1815-ൽ ഫെർഡിനാൻഡ് വോൺ റിറ്റ്‌ജെൻ [1] അവർക്ക് ഗീസൻ സർവകലാശാലയിൽ നിന്ന് ഒബ്‌സ്റ്റെട്രിക്‌സിൽ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. യൂണിവേഴ്സിറ്റി ബിരുദം നേടിയ ജർമ്മനിയിലെ ആദ്യ വനിതയായിരുന്നു അവർ. [3]
1817 -ൽ ഗീസെൻ സർവകലാശാലയിൽ നിന്ന് പ്രസവചികിത്സയിൽ ബിരുദം നേടിയ മകൾ ഷാർലറ്റ് ഹൈഡൻറിച്ച് വോൺ സീബോൾഡിന്റെ സഹായത്തോടെ സീബോൾഡ് ഒരു മെഡിക്കൽ ക്ലിനിക്ക് കൈകാര്യം ചെയ്തു. 1819-ൽ, പിൽക്കാലത്ത് വിക്ടോറിയ രാജ്ഞി എന്നറിയപ്പെട്ട ഇംഗ്ലണ്ടിലെ അലക്‌സാൻഡ്രിൻ വിക്ടോറിയ എന്ന കുഞ്ഞിന്റെ പ്രസവത്തിൽ ഷാർലറ്റ് സഹായിച്ചു. [4]
അംഗീകാരങ്ങൾ
തിരുത്തുകശുക്രനിലെ ഒരു ഗർത്തത്തിന് റെജീന ജോസഫ വോൺ സീബോൾഡിന്റെ പേരാണ് നൽകിയിരിക്കുന്നത്. [5]
അവലംബം
തിരുത്തുക- ↑ 1.0 1.1 "Regina Josepha von Siebold". www.kaiserin.de. Retrieved 2020-12-07.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Regina von Siebold". Stadtlexikon Darmstadt. Archived from the original on 2022-12-07. Retrieved 8 September 2020.
- ↑ 3.0 3.1 3.2 3.3 Dierks, Margarete. Sie gingen voran - Vier bedeutende Darmstädter des 19. Jahrhunderts.
- ↑ 4.0 4.1 Uglow, Jennifer S. (1999). The Northeastern Dictionary of Women's Biography.
- ↑ "Von Siebold". We Name the Stars. Retrieved 3 August 2022.