റുപേ

(റൂപെ ഡെബിറ്റ് കാർഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിച്ചുള്ള പണമിടപാടുകളിൽ മദ്ധ്യവർത്തികളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏക സംവിധാനമാണ് റുപേ. വിസ, മാസ്റ്റർകാർഡ് തുടങ്ങിയ പേയ്മെന്റ് ഗേറ്റ്‌വേ സംവിധാനങ്ങൾക്ക് ബദലായാണ് ഇന്ത്യ സ്വന്തമായി പെയ്മെന്റ് ഗേറ്റ്‌വേ സംവിധാനം ഏർപ്പെടുത്തുന്നത്. ഇന്ത്യയിൽ 2011 മദ്ധ്യത്തിൽ ചില ബാങ്കുകൾ ഈ സംവിധാനം വഴി ഉപയോക്താക്കൾക്ക് കാർഡുകൾ ലഭ്യമാക്കി. നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (NPCI) റുപേയ്ക്ക് അന്തിമരൂപം നൽകിയത്[1]. ഇന്ത്യപേ[2] എന്നാണ്‌ ഇത് നേരത്തെ അറിയപെട്ടിരുന്നത്.

RuPay
ഉടമNational Payments Corporation of India (NPCI)
രാജ്യംIndia
പരിചയപ്പെടുത്തി26 മാർച്ച് 2012; 12 വർഷങ്ങൾക്ക് മുമ്പ് (2012-03-26)
വിപണിയിൽ
വെബ്സൈറ്റ്www.rupay.co.in
ഉത്തർ ബീഹാർ ഗ്രാമീൺ ബാങ്കിന്റെ റുപേ പെയ്മെന്റ് ഗേറ്റ്‌വേയിൽ പ്രവർത്തിക്കുന്ന ഡെബിറ്റ് കാർഡ്

ധനകാര്യസ്ഥാപനങ്ങളെയും പോയിന്റ് ഓഫ് സെയിലിനെയും (എ.ടി.എം.-കൾ, കച്ചവട സ്ഥാപനങ്ങൾ) ബന്ധിപ്പിച്ച് ഇടപാടുചക്രം പൂർത്തീകരിക്കുന്നതിനായി പ്രവർത്തിക്കുന്ന മദ്ധ്യവർത്തിയാണ് റുപേ. ഈ പേയ്മെന്റ് ഗേറ്റ്‌വെ സംവിധാനം വർഷം മുഴുവനും ഇടതടവില്ലാതെ പ്രവർത്തിക്കുന്നു. റുപേ നിലവിൽ വന്നതോടുകൂടി സ്വന്തം പണമിടപാട് ശൃംഖല നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നായി ഇന്ത്യയും മാറി. എ.ടി.എം., പോയ്ന്റ് ഓഫ് സെയിൽസ് (പി.ഒ.എസ്), ഓൺലൈൻ സെയിൽസ് എന്നീ മൂന്നു ചാനലുകളിൽ ഉപയോഗിക്കാൻ കഴിയുന്ന റുപേ കാർഡ് ലോകത്തിലെ ഏഴാമത്തെ പേയ്‌മെന്റ് ഗേറ്റ്‌വേ സൗകര്യമാണ്.[3]

  1. "മാതൃഭൂമി വെബ്‌സൈറ്റ്". Archived from the original on 2011-03-26. Retrieved 2011-03-22.
  2. ദി, ഹിന്ദു. "Banking on the RuPay". Retrieved 09 ജൂൺ 2015. {{cite news}}: Check date values in: |accessdate= (help)
  3. Express Kerala[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=റുപേ&oldid=3643262" എന്ന താളിൽനിന്ന് ശേഖരിച്ചത്