റൂത്ത് ആറോൺസൺ ബാറി (November 17, 1917 – August 25, 2005) അമേരിക്കൻ ഗണിതജ്ഞയാണ്. അവർ ഗ്രാഫ് തിയറി, ആൾജിബ്രായിക് ഹോമോമോർഫിസം എന്നിവയിൽ ഗവേഷണം നടത്തി. യു എസിലെത്തിയ പോളിഷ്-ജൂത പ്രവാസികളുടെ മകളായിരുന്നു. 1966-ൽ ജോർജ്ജ് വാഷിങ്ടൺ സർവ്വകലാശാലയിലെ പ്രൊഫസറായി. അവർ പ്രകൃതിസ്നെഹിയായിരുന്ന ജൂഡി ബാറി, ശാസ്ത്ര പത്രപ്രവർത്തക ആയിരുന്ന ഗിന കൊലത്ത, കലാചരിത്രകാരി മാർത്താ ബാറി എന്നിവരുടെ മാതാവായിരുന്നു.

"https://ml.wikipedia.org/w/index.php?title=റൂത്ത്_ആറോൺസൺ_ബാറി&oldid=2845044" എന്ന താളിൽനിന്ന് ശേഖരിച്ചത്