റൂത്ത് അഗസ്റ്റ ആഡം
റൂത്ത് അഗസ്റ്റ ആഡം ( Ruth Augusta Adam, née King ജീവിതകാലം : 14 ഡിസംബർ 1907 – 3 ഫെബ്രുവരി 1977), ഒരു സ്ത്രീവിമോചനവാദിയായ എഴുത്തുകാരിയായിരുന്നു. നോട്ടിങ്ഹാംഷെയറിലെ ആർനോൾഡിൽ 1907 ഡിസംബർ 14 ന് ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു വികാരിയുടെ മകളായി അവർ ജനിച്ചു. 1920 മുതൽ 1925 വരെയുള്ള കാലത്ത് ഡെർബിഷെയറിലെ ഡാർലി ഡെയിലിലുള്ള സെൻറ് എൽഫിൻസ് ഗേൾസ് ബോർഡിംഗ് സ്കൂളിൽ വിദ്യാഭ്യാസം ചെയ്തു. ശേഷം നോട്ടിംഗ്ഹാംഷെയറിലെ ഖനന പ്രദേശങ്ങളിലെ ദരിദ്രമേഖലയിലുള്ള ഒരു എലമെൻററി സ്കൂളിൽ അദ്ധ്യാപികയായി ചേർന്നു. 1932 ൽ അവർ മാഞ്ചസ്‍റ്റർ ഗാർഡിയനിലെ പത്രപ്രവർത്തകനും പിന്നീട് ബി.ബി.സി. ടെലിവിഷൻറെ ഡയറക്ടറുമായിരുന്ന കെന്നത്ത് ആഡമിനെ വിവാഹം കഴിച്ചു. അവർക്കു മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയുമായി നാലുമക്കളാണുണ്ടായിരുന്നത്.
റൂത്ത് അഗസ്റ്റ ആഡം | |
---|---|
Ruth Adam, 1937 | |
ജനനം | റൂത്ത് അഗസ്റ്റ കിംഗ് 14 ഡിസംബർ 1907 Arnold, Nottinghamshire, England |
മരണം | 3 ഫെബ്രുവരി 1977 Marylebone, London, England | (പ്രായം 69)
തൊഴിൽ | Writer of novels, comics and non-fiction |
ഭാഷ | English |
ദേശീയത | British |
പങ്കാളി | Kenneth Adam |
കുട്ടികൾ | 4, including Corinna Adam |
അവരുടെ ആദ്യനോവൽ “War On Saturday Week” രണ്ടാം ലോകമഹായുദ്ധത്തിലേയ്ക്കു പോകുന്നതിനു തൊട്ടുമുമ്പുള്ള സമയത്ത് ബ്രിട്ടനിൽ നിലനിന്നിരുന്ന രാഷ്ട്രീയതീവ്രവാദത്തെ സംബന്ധിച്ചുള്ള വിഷയമാണ്.
തെരഞ്ഞെടുത്ത കൃതികൾ
തിരുത്തുക· War On Saturday Week (1937)
· I'm Not Complaining (1938) (Reprinted by Virago Press in 1983)
· There Needs No Ghost (1939)
· Fetch Her Away (1954)
· House in the Country (1957)
· Look Who's Talking (1960)
· Beatrice Webb: A Life 1858-1943 (with Kitty Muggeridge, 1967)
· A Woman's Place: 1910-1975 (1975) (Reprinted by Persephone Books in 2000)