റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം
റുബോണ്ടാ ഐലൻറ് ദേശീയോദ്യാനം വിക്ടോറിയ തടാകത്തിലെ ഒരു ദ്വീപിൽ സ്ഥിതി ചെയ്യുന്ന രണ്ട് ടാൻസിയൻ ദേശീയോദ്യാനങ്ങളിൽ ഒന്നാണ്. രണ്ടാമത്തേത് സാനെയിൻ ഐലൻറ് ദേശീയോദ്യാനമാണ്. ഓരോ വർഷവും വിനോദത്തിനായി മത്സ്യം പിടിക്കുന്നവരും പക്ഷിനീരീക്ഷണ കുതുകികളുമായ ചെറിയ കൂട്ടം സന്ദർശകരെ ഈ ദ്വീപ് ആകർഷിക്കുന്നു.
റുബോണ്ടോ ഐലൻറ് ദേശീയോദ്യാനം. | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Lake Victoria, Tanzania |
Coordinates | 2°18′S 31°50′E / 2.300°S 31.833°E |
Area | 456.8 km² |
Established | 1965 |
Visitors | 748 (in 2012[1]) |
Governing body | Tanzania National Parks Authority |
ഭൂമിശാസ്ത്രം
തിരുത്തുകടാൻസാനിയയിലെ വിക്ടോറിയ തടാകത്തിന്റെ തെക്ക്-പടിഞ്ഞാറൻ അറ്റത്താണ് റൂബോണ്ടോ ദ്വീപ് സ്ഥിതി ചെയ്യുന്നത്. മ്വാൻസ പട്ടണത്തിനു 150 കിലോമീറ്റർ (93 മൈൽ) പടിഞ്ഞാറായിട്ടാണ് റുബോണ്ടോ ദ്വീപിൻറെ സ്ഥാനം.
അവലംബം
തിരുത്തുക- ↑ "Tanzania National parks Corporate Information". Tanzania Parks. TANAPA. Archived from the original on 2015-12-20. Retrieved 22 December 2015.