ഇസ്ലാമിക വൈദ്യ ശാസ്ത്ര മേഖലയിലും സാമൂഹ്യ പ്രവർത്തകയുമായിരുന്ന അറിയപ്പെട്ട വനിതയായിരുന്നു റുഫൈദ അൽ-അസ് ലമിയ.  (also transliterated Rufaida Al-Aslamiya)(അറബി: رفيدة الأسلمية).[1]

ആദ്യകാല ജീവിതം

തിരുത്തുക

മദീനയിൽ നിന്നും ആദ്യമായി ഇസ്ലാം മതം സ്വീകരിച്ച വ്യക്തികളിലൊരാളായിരുന്നു അൽ-അസ്ലമിയ.ഖസ്റജ് ഗോത്രത്തിലെ ബാ വംശത്തിലാണ് റുഫൈദ ജനിച്ചത്. പ്രവാചകനെ മദീനയിലേക്ക് സ്വാഗതം ചെയ്ത അൻസാറുകളിൽ പ്രശസ്തയായിരുന്നു റുഫൈദ.[2]

വളരെ മികച്ച സംഘാടകയും ദയാലുവും സഹാനുഭൂതിയുമൊക്കെയുള്ളവളായിരുന്നു അവർ.ഒരു സാമൂഹ്യ പ്രവർത്തകയുമായിരുന്ന അവർ സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടുകയും രോഗബാധിതരെ സഹായിക്കാനും മുന്നോട്ട് വന്നിരുന്നു.ഇതിന് പുറമെ അവർ കുട്ടികളെയും അനാഥരെയും ശാരീരിക അവശത നേരിട്ടവരെയും സഹായിച്ചിരുന്നു.[3]

വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട കുടുംബത്തിൽ തന്നെയായിരുന്നു റുഫൈദയുടെ ജനനം.പിതാവ് സാദ് അൽ അസ്ലമി ഒരു വൈദ്യനും മാർഗ്ഗദർശിയുമായിരുന്നു.യുദ്ധ സമയങ്ങളിൽ ഒരു ടെൻറ് കെട്ടി ഈ ടെൻറിനുള്ളിൽ കാഷ്വാലിറ്റിയായി റുഫൈദയുടെ ആശുപത്രി പ്രവർത്തിപ്പിച്ചിരുന്നു.[1][3][4]

  1. 1.0 1.1 Miller-Rosser, K., Chapman, Y., Francis, K. (July 19, 2006): "Historical, Cultural, and Contemporary Influences on the Status of Women in Nursing in Saudi Arabia".
  2. Paderborner, SJ. "Who was Rufaida Al-Aslamia?".
  3. 3.0 3.1 Al-Hassani, Salin TS. "Women's Contribution to Classical Islamic Civilisation: Science, Medicine, and Politics". Muslim Heritage. Archived from the original on 2013-11-10. Retrieved 24 November 2013.
  4. see Stars in the Prophet's Orbit by Asmaa Tabaa, translated by Sawsan Tarabishy for a short biography
"https://ml.wikipedia.org/w/index.php?title=റുഫൈദ_അൽ-അസ്_ലമിയ&oldid=3643264" എന്ന താളിൽനിന്ന് ശേഖരിച്ചത്