2006 ൽ പത്മശ്രീ പുരസ്കാരം നേടിയ ഭാരതീയയായ സാമൂഹ്യ പ്രവർത്തകയാണ്  റുണ ബാനർജി.[1]ഉത്തർപ്രദേശിലെ സെൽപ് എംപ്ലോയ്ഡ് വിമൻസ് അസോസിയേഷൻ എന്ന സന്നദ്ധ സംഘ‌ടനയുടെ സഹ സ്ഥാപകയും ജനറൽ സെക്രട്ടറിയുമാണ്.

റുണ ബാനർജി
ജനനം1950 (വയസ്സ് 73–74)
Model House, ലക്നോ, ഉത്തർ പ്രദേശ്, ഇന്ത്യ
തൊഴിൽസാമൂഹ്യ പ്രവർത്തക
അറിയപ്പെടുന്നത്ചികൻകാരി ചിത്രതുന്നൽ
പുരസ്കാരങ്ങൾപത്മശ്രീ

ജീവചരിത്രം തിരുത്തുക

1950 ൽ ലക്നോവിൽ ജനിച്ചു.[2] പരമ്പരാഗത ചികൻകാരി ചിത്രതുന്നലിലേർപ്പെട്ടിരുന്ന ലക്നോവിലെ സാധു വനിതകളുടെ ജീവിതോന്നമനത്തിനായി നിരവധി പദ്ധതികളാവിഷ്കരിച്ചു. അവരുടെ കുട്ടികൾക്കായി സേവ മോണ്ടിസോറി സ്കൂൾ ആരംഭിച്ചു.[3] സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.[4]

അവലംബം തിരുത്തുക

  1. "Padma Awards" (PDF). Ministry of Home Affairs, Government of India. 2016. Archived from the original (PDF) on 2017-10-19. Retrieved 3 January 2015.
  2. "Women Empowerment through SEWA & Revival of the Chikankari". Lucknow Society. 2012. Archived from the original on 2016-06-06. Retrieved 4 January 2016.
  3. "Runa Banerji The Woman Behind SEWA". Boloji. 22 October 2006. Retrieved 4 January 2016.
  4. "Implementing Agency Detail". Ministry of Textiles, Government of India. 2016. Retrieved 4 January 2016.
"https://ml.wikipedia.org/w/index.php?title=റുണ_ബാനർജി&oldid=3939147" എന്ന താളിൽനിന്ന് ശേഖരിച്ചത്