ഒരു ജർമൻ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു റുഡോൾഫ് ലുഡ്‌വിഗ് മോസ്ബർ ( 1929 ജനുവരി 31 - 2011 സെപ്റ്റംബർ 14) . recoilless nuclear resonance fluorescence ( മോസ്ബർ പ്രതിഭാസം ) എന്ന പ്രതിഭാസം 1957 ൽ കണ്ടുപിടിച്ചതിന്, ഇദ്ദേഹത്തിന് 1961 ലെ ഭൗതികശാസ്ത്ര നോബൽ സമ്മാനം ലഭിച്ചു. മോസ്ബർ സ്പെക്ട്രോസ്കോപ്പിയുടെ അടിസ്ഥാനം, ഈ മോസ്ബർ പ്രതിഭാസം ആണ്. ഇദ്ദേഹത്തിന്റെ ജനനം, ജർമനിയിലെ മ്യൂണിച്ചിൽ ആണ്. മ്യൂണിച്ചിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം, അമേരിക്കയിലെ കാൽറ്റെക്കിലും, മ്യൂണിച്ചിലെ ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലും പ്രൊഫസർ ആയിരുന്നു. 2011 സെപ്റ്റംബർ 14 ന് അന്തരിച്ചു.

റുഡോൾഫ് മോസ്ബർ
R. L. Mössbauer, 1961
ജനനം(1929-01-31)ജനുവരി 31, 1929
Munich, Germany
മരണംസെപ്റ്റംബർ 14, 2011(2011-09-14)(പ്രായം 82)
Grünwald, Germany
മേഖലകൾNuclear and atomic physics
സ്ഥാപനങ്ങൾTechnical University of Munich
Caltech
ബിരുദംTechnical University of Munich
ഡോക്ടറേറ്റിനുള്ള ഉപദേശകൻHeinz Maier-Leibnitz
അറിയപ്പെടുന്നത്Mössbauer effect
Mössbauer spectroscopy
പ്രധാന പുരസ്കാരങ്ങൾNobel Prize in Physics (1961)
Elliott Cresson Medal (1961)
"https://ml.wikipedia.org/w/index.php?title=റുഡോൾഫ്_മോസ്ബർ&oldid=2313192" എന്ന താളിൽനിന്ന് ശേഖരിച്ചത്