റുഡോൾഫോ അനായ
റുഡോൾഫോ അനായ (ജീവിതകാലം: ഒക്ടോബർ 30, 1937) ഒരു അമേരിക്കൻ ഗ്രന്ഥകാരനാണ്. 1972 ൽ പ്രസിദ്ധീകരിക്കപ്പെട്ട “ബ്ലസ് മി അൾട്ടിമ” എന്ന നോവലിലൂടെയാണ് അദ്ദേഹം സാഹിത്യലോകത്ത് കൂടുതൽ അറിയപ്പെടുന്നത്.
റുഡോൾഫോ അനായ | |
---|---|
ജനനം | Rudolfo Anaya ഒക്ടോബർ 30, 1937 Pastura, New Mexico |
തൊഴിൽ | നോവലിസ്റ്റ്, കവി |
ദേശീയത | അമേരിക്കൻ |
ശ്രദ്ധേയമായ രചന(കൾ) | Bless Me, Ultima Alburquerque |
അവാർഡുകൾ | American Book Award; Quinto Sol; National Medal of Arts |
ജീവിതരേഖ
തിരുത്തുകറുഡോൾഫോ അനായ ന്യൂമെക്സിക്കോയിലെ സാന്ത റോസ പട്ടണത്തിലാണു വളർന്നത്. മാതാപിതാക്കൾ കാർഷികപാരമ്പര്യമുള്ളവരായിരുന്നു. മാതാവൻറെ ആദ്യവിവാഹത്തിലുള്ള രണ്ട് അർദ്ധ സഹോദരങ്ങൾക്കൊപ്പവും നാലു സഹോദരിമാർക്കൊപ്പവുമാണ് അദ്ദേഹം വളർന്നത്.
അദ്ദേഹത്തിൻറെ “ബ്ലസ് മി, അൾട്ടിമ” 2013 ഫെബ്രുവരി 22 ന് ഒരു സിനിമയായി റിലീസ് ചെയ്തിരുന്നു. റുഡോൾഫ് അനായ കുട്ടുകൾക്കുവേണ്ടിയും മുതിർന്നവർക്കുവേണ്ടിയും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കുട്ടികൾക്കുള്ള അദ്ദേഹത്തിൻറെ ആദ്യപുസ്തകം “The Farolitos of Christmas” 1995 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.