റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രി

ഒരു മേഖലയിലെ ഐ.പി. വിലാസം, ഓട്ടോണോമസ് സിസ്റ്റം സംഖ്യ മുതലായവ കൈകാര്യം ചെയ്യുന്ന സംഘടനയെയാണ് റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രി എന്ന് വിളിക്കുന്നത്. അഞ്ച് റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രികളാണുള്ളത്. ഈ അഞ്ച് റജിസ്ട്രികൾ തമ്മിൽലുള്ള വിനിമയം ഏകോപിപ്പിക്കുന്നത് നമ്പർ റിസോഴ്സ് സംഘടന ഘടകം ആണ്.

റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രി
പ്രമാണം:NRO logo.PNG
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകമെമ്പാടും
റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രികളുടെ ഭൂപടം

അഞ്ച് റീജിയണൽ ഇന്റർനെറ്റ് റജിസ്ട്രികൾ താഴെപ്പറയുന്നു.

  1. ആഫ്രിക്കൻ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ (ആഫ്രിനിക്) - ആഫ്രിക്കൻ ഭൂഖണ്ഡം[1]
  2. അമേരിക്കൻ റജിസ്ട്രി ഫോർ ഇന്റർനെറ്റ് നമ്പഴ്സ് (അരിൻ) - അന്റാർട്ടിക്ക, കാനഡ, ചില കരീബിയൻ പ്രദേശങ്ങൾ, അമേരിക്ക[2]
  3. ഏഷ്യ-പസഫിക് നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ (ആപ്നിക്) - പൂർവേഷ്യ, ദക്ഷിണേഷ്യ, ദക്ഷിണ പൂർവേഷ്യ,ഓഷ്യാനിയ[3]
  4. ലാറ്റിനമേരിക്ക ആൻഡ് കരീബിയൻ നെറ്റ്‌വർക്ക് ഇൻഫർമേഷൻ സെന്റർ (ലാക്‌നിക്‌) - കരീബിയൻ പ്രദേശങ്ങളും ലാറ്റിനമേരിക്കയും [4]
  5. റെസീയൂസ് ഐപി യൂറോപ്യൻസ് നെറ്റ്‌വർക്ക് കോർഡിനേഷൻ സെന്റർ - യൂറോപ്പ്, മധ്യേഷ്യ, റഷ്യ[5]


അവലംബം തിരുത്തുക