റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം

റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം ((SpanishParque nacional Río Viejo-San Camilo) തെക്കേ അമേരിക്കൻ രാജ്യമായ വെനിസ്വേലയിലെ ദേശീയോദ്യാന പദവി ലഭിച്ച ഒരു സംരക്ഷിത പ്രദേശമാണ്.

റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം
Parque nacional Río Viejo-San Camilo
Map showing the location of റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം Parque nacional Río Viejo-San Camilo
Map showing the location of റിയോ വിജോ സാൻ കാമിലോ ദേശീയോദ്യാനം Parque nacional Río Viejo-San Camilo
Location
Location Venezuela
Coordinates7°30′N 72°04′W / 7.500°N 72.067°W / 7.500; -72.067
Area800 km2 (310 sq mi)
Established1993 (1993)

ഈ ദേശീയോദ്യാനത്തിലെ ഭൂമി കൊളമ്പിയൻ അതിർത്തിക്കു സമീപമുള്ള അപുറെ സംസ്ഥാനത്തിൻറെ ഭാഗമാണ്. 80,000 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ പ്രദേശത്ത് 1993 ജൂലൈ 1 മുതൽ ദേശീയ ഉദ്യാനം രൂപീകരിച്ചിരുന്നു. ഇതിലെ സസ്യങ്ങൾ അടിസ്ഥാനപരമായി സാവന്നകളാണ്. ഇതിൽ സമൻ, സീബ, അപാമേറ്റ്, പാം മകാനില എന്നിങ്ങനെയുള്ള മരങ്ങളും ഉൾപ്പെടുന്നു.

ഈ പ്രദേശത്തിൻറെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം 34 മുതൽ 225 മീറ്റർ വരെയാണ്. നിരവധി നദികൾ നിലനിൽക്കുന്നതിനാൽ ആമകൾ, കുരങ്ങുകൾ ക്രൗഞ്ചങ്ങൾ, തത്തകൾ തുടങ്ങി വ്യത്യസ്തങ്ങളായ ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയാണ് ഇവിടെയുള്ളത്.

അവലംബം തിരുത്തുക