ലബനാൻ ടെലിവിഷൻ അവതാരകയും അവാർഡ് ജേതാവായ പത്രപ്രവർത്തകയുമാണ് റിമ മക്തബി (English: Rima Maktabi (born 4 July 1977)[1]. അറബ് സാറ്റലൈറ്റ് ചാനലായ അൽ അറബിയ്യയിലും സിഎൻഎൻ ചാനലിലും പ്രവർത്തിച്ചു.[2] 2006 ലെ ലബനാൻ യുദ്ധം റിപ്പോർട്ട് ചെയ്തതിലൂടെയാണ് റിമ അറിയപ്പെടാൻ തുടങ്ങിയത്. [3]

Rima Maktabi
ജനനം (1977-07-04) ജൂലൈ 4, 1977  (47 വയസ്സ്)
Beirut, Lebanon
ദേശീയതLebanese
വിദ്യാഭ്യാസംBA degree in Communication Arts/ Masters in International Affairs
കലാലയംLebanese American University, Beirut
തൊഴിൽTelevision presenter and journalist
തൊഴിലുടമAl-Arabiya
അറിയപ്പെടുന്നത്Hosting CNN's Inside the Middle East
അറിയപ്പെടുന്ന കൃതി
Reporting during the 2006 Lebanon War

ജീവിത രേഖ

തിരുത്തുക

1977 ജൂലൈ നാലിന് ലെബനാനിലെ ബെയ്‌റൂത്തിൽ ജനിച്ചു. ലബനാനിലെ ആഭ്യന്തര യുദ്ധം നടക്കുന്ന കാലയളവിൽ ആണ് വളർന്നത്.[4] ബെയ്‌റൂത്തിലെ ലബനീസ് അമേരിക്കൻ സർവ്വകലാശാലയിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആർട്‌സിൽ ബിരുദം നേടി. ഇന്റർനാഷണൽ അഫേഴ്‌സിൽ മാസ്റ്റർ ബിരുദം നേടി. സർവ്വകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിന് മുൻപ് 18ാം വയസ്സിൽ തന്നെ ടെലിവിഷൻ മേഖലയിൽ ജോലി ആരംഭിച്ചിരുന്നു. [5]

  1. "Rima Maktabi". Archived from the original on 2013-01-05. Retrieved 2017-08-15.
  2. "TV journalist Rima Maktabi returns to Al Arabiya". al-Arabiya. 2012-10-13. Retrieved 2012-12-07.
  3. Miles, Hugh (2006-08-12). "Arab women journalists take their place in front line of war reporting". London: Telegraph. Retrieved 2012-12-04.
  4. Abu, Magda (2012-03-28). "Arab Media & Society". Arabmediasociety.com. Retrieved 2012-12-04.
  5. "CNN's Rima Maktabi: Getting closer to the Arab world". GulfNews.com. 2012-06-11. Retrieved 2012-12-04.
"https://ml.wikipedia.org/w/index.php?title=റിമ_മക്തബി&oldid=3643217" എന്ന താളിൽനിന്ന് ശേഖരിച്ചത്