റിഫാത്ത് അൽവി
പാകിസ്താനി ചിത്രകാരിയും ശിൽപ്പിയുമാണ് റിഫാത്ത് അൽവി. മൂന്നു പതിറ്റാണ്ടായി കറാച്ചിയിലെ പ്രധാന കലാ താവളമായ വിഎം ഗാലറിയുടെ ഡയറക്ടറാണ്.[1] സിറാമിക്സ് കലാരൂപങ്ങൾക്കും അവരുപയോഗപ്പെടുത്തുന്ന എർത്ത് പിഗ്മെന്റ് ശൈലിക്കും പ്രസിദ്ധയാണ് റിഫാത്ത് അൽവി. ആഫ്രിക്കയിൽ നിന്ന് അവർ കണ്ടെത്തിയ എർത്ത് പിഗ്മെന്റ് രീതിക്ക് അന്തർദേശീയ തലത്തിൽ ശ്രദ്ധ ലഭിച്ചു. സമകാലിക ശൈലിയിൽ അവർ തീർത്ത മോഹൻജദാരോ പരമ്പരയിൽ മോഹൻജദാരോയിൽ നിന്നു തന്നെയുള്ള മണ്ണാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സ്വദേശത്തും വിദേശത്തും നിരവധി പ്രദർശനങ്ങൾ നടത്തി.
റിഫാത്ത് അൽവി | |
---|---|
ദേശീയത | പാകിസ്താനി |
തൊഴിൽ | ചിത്രകാരി |
അറിയപ്പെടുന്നത് | സിറാമിക്സ് രൂപങ്ങൾ |
അറിയപ്പെടുന്ന കൃതി | മോഹൻജദാരോ |
ജീവിതരേഖ
തിരുത്തുകവിഭജന പൂർവ ഭാരതത്തിൽ ജാൽന നഗരത്തിൽ, പട്ടാളക്കാരുടെ കുടുംബത്തിൽ ജനിച്ചു. വിഭജനാനന്തരം പാകിസ്താനിലെ കറാച്ചിയിലേക്കു മാറി. തീവ്ര മത വിശ്വാസിയായ അമ്മയുടെ എതിർപ്പിനെ മറി കടന്ന് കറാച്ചി സ്കൂൾ ഓഫ് ആർട്സിൽ പഠിച്ചു.[2] റാബിയ അപാ, ഹജ്റ മൻസൂർ, മൻസൂർ രാഹി തുടങ്ങിയവരെല്ലാം ഗുരുക്കന്മാരായിരുന്നു. പഠനം കഴിഞ്ഞ് ഒരു സ്കൂളിൽ കലാധ്യാപികയായെങ്കിലും നീണ്ടില്ല. എൺപതുകളിൽ സിന്ധ് ചെറുകിട വ്യവസായ യൂണിറ്റിൽ ഡിസൈനറായി. സിന്ധ് പ്രവിശ്യയിൽ എല്ലായിടത്തും സഞ്ചരിക്കാനും പ്രാദേശിക കലാകാരന്മാരുമായും കൈവേലക്കാരുമായും ആശയ വിനിമയം നടത്താൻ അവസരം ലഭിച്ചു. [3]
ആദ്യകാല രചനകളിൽ തന്നെ പാളികളായി വരയുന്ന ശൈലി അവർ പരീക്ഷിക്കുന്നതു കാണാം. 1991 ൽ സിംബാബ്വെ സന്ദർശനത്തിനിടെ ഹെലൻ ലെക്രോസ് എന്ന കലാകാരൻ പ്രകൃത്യാലുള്ള നിറങ്ങളും പല തരം മണ്ണുമുപയോഗിച്ച് ചിത്രങ്ങൾ വരയ്ക്കുന്നതിൽ ആകൃഷ്ടയായി ആ ശൈലി പിന്തുടർന്നു. അവിടുത്തെ തജ്ജേശീയരായ ചിത്രകാരന്മാരുടെ ശൈലിയായിരുന്നു അത്. ഈ ശൈലി ഉപയോഗപ്പെടുത്തിയാണ് ലോസ്റ്റ് സിവിലൈസേഷൻസ്, മോഹൻജദാരോ തുടങ്ങിയ പരമ്പരകൾ അവർ ചെയ്തത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2018-12-20. Retrieved 2019-03-24.
- ↑ http://www.artnowpakistan.com/in-conversation-with-riffat-alvi/
- ↑ http://cliftonartgallery.com/artist/riffat-alvi/