ഉത്തരകേരളത്തിലെ കുപ്രസിദ്ധനായ ഒരു കൊലയാളിയാണ്‌ റിപ്പർ ചന്ദ്രൻ .

ജീവിത രേഖ തിരുത്തുക

1950 ഡിസംബർ 18ന് ഇന്നത്തെ കാസർഗോഡ് ജില്ലയിലെ കരിന്തളം എന്ന സ്ഥലത്താണ് മുതുകുറ്റി ചന്ദ്രൻ എന്ന റിപ്പർ ചന്ദ്രന്റെ ജനനം. മാതാവ് പാറ്റ, പിതാവ് കുഞ്ഞമ്പു. ചന്ദ്രന് 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പതിനാലാം വയസ്സിൽ ചന്ദ്രൻ കർണ്ണാടകയിലേക്ക് നാടുവിട്ട ചന്ദ്രൻ നാട്ടിൽ തിരിച്ചെത്തിയത് ഒന്നാന്തരം ക്രിമിനൽ ആയിട്ടായിരുന്നു.[1]

ക്രിമിനൽ ജീവിതം തിരുത്തുക

1977ൽ ഒരു മോഷണക്കേസിൽ കാസർഗോഡ് നിന്നും പിടിയിലായടോടെയാണ് ചന്ദ്രന്റെ ക്രിമിനൽ ജീവിതം വെളിപ്പെട്ടു തുടങ്ങിയത്. ശിക്ഷാ കാലാവധി കഴിഞ്ഞു കർണാടകയിലേക്ക് പോയ ചന്ദ്രൻ തിമ്മ എന്ന കൂട്ടാളിയുമായിച്ചേർന്ന് നിരവധി കവർച്ചകൾ നടത്തിവന്നു. രമേശ് പൂജാരി എന്ന പേരിലായിരുന്നു ചന്ദ്രൻ തെക്കൻ കർണാടകയിൽ അറിയപ്പെട്ടിരുന്നത്.

റിപ്പർ മോഡൽ തിരുത്തുക

ലണ്ടനിൽ നിരവധി പേരെ തലയ്‌ക്കടിച്ച്‌ കൊലപ്പെടുത്തിയ 'ജാക്ക്‌ ദ റിപ്പർ' എന്ന അജ്ഞാത കൊലയാളിയുടെ രീതിയോട്‌ സാമ്യമുള്ളതിനാലാണ്‌ ചന്ദ്രന്‌ റിപ്പർ എന്ന അപരനാമം കിട്ടിയത്‌. ഹൈവേകളോടും റയിൽവെ പാതയോടും ചേർന്നുള്ള അടച്ചുറപ്പില്ലാത്ത വീടുകളാണ് ചന്ദ്രൻ ആക്രമണത്തിന് തിരഞ്ഞെടുത്തിരുന്നത്. ചുറ്റിക കൊണ്ട് തലയിൽ ശക്തമായി അടിച്ചുവീഴ്ത്തിയതിനു ശേഷം കവർച്ചയും ബലാത്സംഘവും ചെയ്യുക എന്നതായിരുന്നു ചന്ദ്രന്റെ ആക്രമണരീതി. 1985 സെപ്റ്റംബർ 10ന് ചെമ്മനാട് കൈന്താറിലെ രമണിയുടെ വീട്ടിലാണ് ചന്ദ്രൻ റിപ്പർ മോഡൽ ആക്രമണത്തിന് തുടക്കം കുറിച്ചത്. രമണിയെ തലയ്ക്കടിച്ചു വീഴ്ത്തി പണവും ആഭരങ്ങളും കവർന്നു.

ഇരകൾ തിരുത്തുക

മഞ്ചേശ്വരം ബംഗാരയിലെ പാണ്ഡെ, ഭാര്യ പുഷ്പ്പ, ജോലിക്കാരൻ അനന്തൻ, ചിത്താരിയിലെ മണി , കുഡ്‌ലു ചാവുഗോളിയിലെ പുഷ്പ്പ, ബന്ധു ഗോപലകൃഷ്ണ, ചാമുണ്ഡികുന്നിലെ കുട്ട്യൻ, മഞ്ചേശ്വരം ഓമഞ്ചൂരിലെ നരസപ്പ ഹാൻടെ ജോലിക്കാരൻ വിശ്വനാഥൻ, കർണാടക ഹാവിഞ്ചിയിലെ ബാലൻ, ഹരിയടുക്കയിലെ കമല പറശ്ശിനിക്കടവിലെ ഒരു സ്ത്രീ തുടങ്ങി 14 പേരാണ് ചന്ദ്രന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

റിപ്പർ എഫക്ട് സമൂഹത്തിൽ തിരുത്തുക

ഉത്തര കേരളത്തെയും തെക്കൻ കർണാടാകത്തെയും വല്ലാതെ ഭീതിയിലാഴ്ത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ഇരുൾമൂടികഴിഞ്ഞാൽ കയ്യിൽ മരണത്തിന്റെ ചുറ്റിയക്കുമേന്തിവരുന്ന കാലദൂതനെ പേടിച്ചാണ് ഈ പ്രദേശങ്ങളാകെ കഴിഞ്ഞിരുന്നത്. പട്രോളിംഗിന് പോകുന്ന പോലീസുദ്യോഗസ്ഥർ തങ്ങളുടെ കുടുംബത്തെ ഒപ്പം കൂട്ടുകയോ ബന്ധുവീടുകളിലേക്ക് മാറ്റുകയോ ചെയ്തിരുന്നു എന്ന് അറിയുമ്പോൾ ചന്ദ്രൻ വിതച്ച ഭീതിയുടെ ആഴം എത്താമാത്രമായിരുന്നു എന്ന് മനസ്സിലാക്കാവുന്നതാണ്. രാത്രി ഉറങ്ങാൻ മടിക്കുന്ന കുട്ടികളെപ്പോലും റിപ്പർ വരും എന്നുപറഞ്ഞാണ്‌ ഉറക്കിയിരുന്നത്.

അവലംബം തിരുത്തുക

  1. "കോടതിവിധി നടപ്പാക്കാൻ പോകുകയാണെന്ന് ജയിൽ സൂപ്രണ്ട്; 'ഞാൻ തയ്യാറാണ് സാർ'- റിപ്പർ ചന്ദ്രൻ". 2022-12-18. Retrieved 2023-11-16.
"https://ml.wikipedia.org/w/index.php?title=റിപ്പർ_ചന്ദ്രൻ&oldid=3990036" എന്ന താളിൽനിന്ന് ശേഖരിച്ചത്