റിപ്പൺ പ്രഭു
(റിപ്പൺപ്രഭു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്, 1880-1884 കാലത്ത് വൈസ്രോയിയായിരുന്ന റിപ്പൺ പ്രഭുവാണ്. ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണു അദ്ദേഹത്തിന്റെ കാലത്ത് പാസാക്കിയ ലോക്കൽ സെൽഫ് ഗവണ്മന്റ് ആക്ട്. അതിനു മുൻപ് ഇന്ത്യയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങൾ തികചും നിർജീവങ്ങളായിരുന്നു. ഭരണകൂടത്തിന്റെ കീഴ്ഘടകങ്ങളെന്ന നിലയിൽ പ്രവർത്തിച്ചിരുന്ന അവയിൽ തിരഞ്ഞെടുപ്പ് സംവിധാനം അതിനു മുൻപ് സ്വീകരിക്കപ്പെട്ടിരുന്നില്ല. ഈ നിയമപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളും ഉത്തരവാദിത്തങ്ങളും വർദ്ധിക്കുകയും അവ തികച്ചും പ്രാതിനിധ്യസ്വഭാവമുള്ള ജനകീയസമിതികളായി മാറുകയും ചെയ്തു. 1881-ൽ ഫാക്ടറി ആക്ട് പാസാക്കിയതും ഇദ്ദേഹമാണ്.