റിഡൗവ്വാൻ ടാഗി
മൊറോക്കൻ-ഡച്ച് കുറ്റവാളിയാണ് റിഡൗവ്വാൻ ടാഗി (ജനനം: ഡിസംബർ 22, 1977). 2019 ന്റെ അവസാനത്തിൽ ദുബായിൽ അറസ്റ്റിലാകുന്നതിന് മുമ്പ് , നെതർലാൻഡിലെ മോസ്റ്റ് വാണ്ടഡ് കുറ്റവാളിയായിരുന്നു ടാഗി. [1] [2] ഡച്ച് സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട പത്ത് കൊലപാതകങ്ങളിലെങ്കിലും ഇയാളുടെ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്നു. മയക്കുമരുന്ന് കടത്ത് ഏഞ്ചൽസ് ഓഫ് ഡെത്ത് എന്ന ക്രിമിനൽ സംഘം എന്നിവയുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. [3] [4] യൂറോപ്പിലെയും ആഫ്രിക്കയിലെയും ഏറ്റവും അപകടകരമായ ക്രിമിനൽ സംഘമായ ഏഞ്ചൽസ് ഓഫ് ഡെത്തിന്റെ നേതാവുകൂടിയാണ് റിഡൗവ്വാൻ ടാഗി.
Ridouan Taghi | |
---|---|
ജനനം | Tetouan, Morocco | ഡിസംബർ 20, 1977
ദേശീയത | Moroccan, Dutch |
തൊഴിൽ | Criminal |
ക്രിമിനൽ കുറ്റം(ങ്ങൾ) | Murder, drug trafficking |
കിരീടസാക്ഷി നബിൽ ബി യുടെ സഹോദരൻ റെഡുവാൻ ബി യുടെ കൊലപാതകം, നബിൽ ബി യുടെ അഭിഭാഷകൻ ഡെർക്ക് വിയേഴ്സത്തിന്റെ കൊലപാതകം എന്നീ കേസുകളിൽ ഇയാൾ സംശയിക്കപ്പെടുന്ന കുറ്റവാളിയാണ് . [5] ഇതിൽ അഭിഭാഷകന്റെ മരണം ഡച്ച് കോൺസ്റ്റിറ്റ്യൂഷണൽ സ്റ്റേറ്റിനെതിരായുള്ള ആക്രമണമായാണ് കണക്കാക്കപ്പെടുന്നത്.
തന്റെ രൂപം നിരന്തരം മാറ്റുകയും തെറ്റായ പാസ്‌പോർട്ടുകളും വിസകളും ഉപയോഗിച്ചും പിടികൂടൽ ഒഴിവാക്കാൻ ടാഗിക്ക് കഴിഞ്ഞു. [6] എന്നാൽ 2019 ഡിസംബർ 15 ന് ദുബായിൽ വച്ച് ഇയാൾ അറസ്റ്റിലായി.
2024 ഫെബ്രുവരി 27-ന്, പത്ത് കൊലപാതകങ്ങളിലെ പങ്കിന് സൈദ് റസൂക്കിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. [7]
അവലംബങ്ങൾ
തിരുത്തുക- ↑ "Tijdlijn: zo loopt het criminele pad van Ridouan Taghi". Retrieved 17 December 2019.
- ↑ "Recordbeloning van 100.000 euro voor opsporing criminelen Taghi en Razzouki". Algemeen Dagblad. Retrieved 2019-12-16.
- ↑ "Ridouan Taghi, alleged 'Angels of Death' boss, arrested in Dubai". www.aljazeera.com. Retrieved 2019-12-16.
- ↑ ANP (2019-12-16). "Dit is de lange lijst van beschuldigingen tegen Ridouan Taghi". Het Parool (in ഡച്ച്). Retrieved 2019-12-16.
- ↑ "PROSECUTOR TO KEEP USING KEY WITNESSES AFTER LAWYER'S MURDER". Retrieved 16 December 2019.
- ↑ "Zo pakte de politie Ridouan Taghi (This is how the police captured Taghi)". Retrieved 16 December 2019.
- ↑ "Levenslang voor Ridouan Taghi en twee anderen in Marengo-proces". Retrieved 28 February 2014.