റിച്ചാർഡ് ബർട്ടൺ
റിച്ചാർഡ് ബർട്ടൺ CBE (/ˈbɜːrtən/; ജനനം, റിച്ചാർഡ് വാൾട്ടർ ജെങ്കിൻസ് ജൂനിയർ; 10 നവംബർ 1925 - 5 ഓഗസ്റ്റ് 1984) ഒരു വെൽഷ് നടനായിരുന്നു.[1] തൻറെ മികച്ച മധുരതരവും ഗംഭീരവുമായ ശബ്ദത്താൽ ശ്രദ്ധേയനായ ബർട്ടൺ,[2][3] 1950 കളിൽ ഒരു മികച്ച ഷേക്സ്പിയർ നടനായി സ്വയം സ്ഥാപിക്കുകയും 1964 ൽ ഹാംലെറ്റായി അവിസ്മരണീയമായ പ്രകടനം കാഴ്ച്ച വയ്ക്കുകയും ചെയ്തു. നിരൂപകനായ കെന്നത്ത് ടൈനൻ അദ്ദേഹത്തെ ലോറൻസ് ഒലിവിയറിന്റെ സ്വാഭാവിക പിൻഗാമി എന്ന് വിശേഷിപ്പിച്ചു. അമിതമായ മദ്യപാനിയായ[4] ബർട്ടന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുന്നതിൽ പരാജയപ്പെട്ടത്[5] ചില വിമർശകരെയും സഹപ്രവർത്തകരെയും നിരാശരാക്കുകയും തന്റെ കഴിവ് പാഴാക്കിയ ഒരു മികച്ച പ്രകടനക്കാരനെന്ന പ്രതിച്ഛായ അദ്ദേഹത്തിൽ പതിയുകയും ചെയ്തു.[6][7] എന്നിരുന്നാലും, അദ്ദേഹത്തിന്റെ തലമുറയിലെ ഏറ്റവും പ്രശസ്തനായ നടന്മാരിൽ ഒരാളായി അദ്ദേഹം പരക്കെ കണക്കാക്കപ്പെടുന്നു.[8]
റിച്ചാർഡ് ബർട്ടൺ | |
---|---|
ജനനം | Richard Walter Jenkins Jr. 10 നവംബർ 1925 Pontrhydyfen, Wales |
മരണം | 5 ഓഗസ്റ്റ് 1984 Céligny, Switzerland | (പ്രായം 58)
തൊഴിൽ | Actor |
സജീവ കാലം | 1943–1984 |
ജീവിതപങ്കാളി(കൾ) |
(m. 1975; div. 1976) |
കുട്ടികൾ | 3, including Kate Burton |
ഏഴ് തവണ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ബർട്ടന് പക്ഷേ ഒരിക്കലും ഓസ്കാർ നേടിയില്ല. മികച്ച നടനുള്ള ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ്, ടോണി അവാർഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്. 1960-കളുടെ മധ്യത്തിൽ, ബർട്ടൺ മികച്ച ബോക്സ് ഓഫീസ് താരങ്ങളുടെ നിരയിലേക്ക് ഉയർന്നു.[9] 1960-കളുടെ അവസാനത്തോടെ, ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായിരുന്ന ബർട്ടൺ, 1 മില്യൺ ഡോളറോ അതിൽ കൂടുതലോ പ്രതിഫലമായി വാങ്ങുകയും ഒപ്പം മൊത്ത വരുമാനത്തിൻറെ ഒരു വിഹിതവും ലഭിച്ചു.[10] തന്റെ രണ്ടാം ഭാര്യ നടി എലിസബത്ത് ടെയ്‌ലറുമായി ബർട്ടൺ പൊതുമണ്ഡലത്തിൽ അടുത്ത ബന്ധം പുലർത്തി. ദമ്പതികളുടെ പ്രക്ഷുബ്ധമായ ബന്ധം അപൂർവ്വമായി മാത്രമേ വാർത്തകളിൽ വന്നിരുന്നുള്ളു.[11]
അവലംബം
തിരുത്തുക- ↑ Obituary Variety, 8 August 1984
- ↑ Clarke, Gerald (20 August 1984). "Show Business: The Mellifluous Prince of Disorder". Time Magazine. 124 (8). Retrieved 30 September 2013.
- ↑ Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
- ↑ Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
- ↑ Kalfatovic, Mary C. (2005). American National Biography: Supplement 2. New York, NY: Oxford University Press. p. 64. ISBN 978-0195222029.
- ↑ Maureen, Dowd (6 August 1984). "Richard Burton, 58, is Dead; Rakish Stage and Screen Star". The New York Times. Archived from the original on 30 April 2016. Retrieved 30 April 2016.
- ↑ Sellers, Robert (2009). Hellraisers: The Life and Inebriated Times of Richard Burton, Richard Harris, Peter O'Toole, and Oliver Reed. New York, NY: Thomas Dunne Books. p. 145. ISBN 978-0312553999.
- ↑ Lesley Brill (13 October 1997). John Huston's Filmmaking. Cambridge University Press. p. 94. ISBN 978-0-521-58670-2.
- ↑ "Quigley's Top Ten Box-Office Champions (1932–Present)". Tony Barnes Journal. Archived from the original on 3 October 2013. Retrieved 29 September 2013.
- ↑ "Biography for Richard Burton (I)". Internet Movie Database. Retrieved 29 September 2013.
- ↑ "Richard Burton: Life, 1957–1970". The Official Richard Burton Website. 2012. Retrieved 20 May 2014.