റിച്ചാർഡ് ഡെഹ്മെൽ
ഒരു ജർമൻ കവിയും നാടകകൃത്തുമായിരുന്നു റിച്ചാർഡ് ഫെഡോർ ലെപോൾഡ് ഡെഹ്മൽ (നവംബർ 18, 1863 - ഫെബ്രുവരി 8, 1920 ).
ജീവിതരേഖ
തിരുത്തുക1863-ൽ വെൻഡിഷ്-ഹെംസ്ഡോർഫിൽ ജനിച്ചു. ബർലിനിലും ലീപ്സിഗിലും ശാസ്ത്രപഠനം നടത്തിയതിനുശേഷം പത്രപ്രവർത്തനത്തിലേക്കു തിരിഞ്ഞു. 1895 -നു ശേഷം സാഹിത്യത്തിലായിരുന്നു ശ്രദ്ധ മുഴുവൻ. ബർലിനിൽ സ്ട്രിൻഡ് ബെർഗ്, ഹോൾസ്, ഹാർട്ടിൽബെൻ തുടങ്ങിയ സാഹി ത്യകാരന്മാരുമായി അടുത്തിടപഴകാൻ അവസരം ലഭിച്ചത് ഡെഹ് മെലിൽ നിർണായക സ്വാധീനം ചെലുത്തി. നീഷേയുടെ സ്വാധീനവും ഇദ്ദേഹത്തിന്റെ കൃതികളിൽ പ്രകടമാവുന്നു. 1914-ൽ സൈനിക സേവനത്തിനും ഇദ്ദേഹത്തിന് അവസരം ലഭിച്ചു.
എർലോസുംഗൻ (1891), വീബ് ഉൺഡ് വെൽറ്റ് (1896), ഡീ വെർവാൺഡ് ലംഗൻ ഡെർവീനസ് (1907), ഷോൺ വൈൽഡ് വെൽറ്റ് (1913) എന്നിവ റിച്ചാർഡ് ഡെഹ്മെൽ രചിച്ച കഥാസമാഹാ രങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആബർ ഡീ ലീഞ്ച് (1893), ലെ ബെൻസ് ബ്ളാറ്റർ (1895) എന്നീ സമാഹാരങ്ങളിൽ കവിതകൾക്കു പുറമേ ഏതാനും കഥകൾകൂടി ഉൾപ്പെടുത്തിയിരിക്കുന്നു. സ്വെയ് മെൻഷെൻ (1903) എന്ന മഹാകാവ്യമാണ് ഇദ്ദേഹത്തിന്റെ 'മാസ്റ്റർ പീസ്' ആയി കരുതപ്പെടുന്നത്. ഡെർമിറ്റ്മെൻഷ് (1895), മിഷെൻ മൈക്കേൽ (1911), ഡീ മെൻഷെൻ ഫ്രൂൺഡ് (1917), ഡീ ഗോട്ടർ ഫാമിലി (1921) തുടങ്ങിയ നിരവധി നാടകങ്ങളും ഇദ്ദേഹത്തിന്റെ സംഭാവനകളുടെ കൂട്ടത്തിൽപ്പെടുന്നു. ഡെഹ്മെലിന്റെ ആത്മകഥ മെയ്ൻ ലെബെൻ എന്ന പേരിൽ മരണാനന്തരം 1922-ൽ പുറത്തു വന്നു. ഇദ്ദേഹത്തിന്റെ കൃതികളുടെ സമാഹാരം ഗെസാമെൽറ്റ് വെർകെ എന്ന പേരിൽ 1906-09 കാലഘട്ടത്തിൽ 10 വാല്യമായി പ്രകാശനം ചെയ്യപ്പെടുകയുണ്ടായി. ഡെഹ്മെൽ പലപ്പോഴായി എഴുതിയ കത്തുകൾ (ഔസ്ഗെവാൽറ്റ് ബ്രീഫെ, രണ്ടുവാല്യം, 1922-23) സാഹിത്യകുതുകികൾക്ക് വളരെ കൗതുകം ഉളവാക്കുന്നവയാണ്.
1920-ൽ ബ്ളാങ്കനെസിൽ ഇദ്ദേഹം അന്തരിച്ചു.