റിച്ചാർഡ് ഓവൻ ക്യൂറി
ഒരു അമേരിക്കൻ പണ്ഡിതനും ഡോക്ടറും പ്രെസ്ബിറ്റീരിയൻ മന്ത്രിയുമായിരുന്നു റിച്ചാർഡ് ഓവൻ ക്യൂറി (ജീവിതകാലം: 1816-1865). റിച്ചാർഡ് ഓവൻ ക്യൂറി നാഷ്‌വില്ലെ സർവകലാശാലയിലെ പ്രൊഫസറും കാർഷിക, മെഡിക്കൽ ജേണലുകളുടെ പ്രസാധകനുമായിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധകാലത്ത് അദ്ദേഹം കോൺഫെഡറേറ്റ് സ്റ്റേറ്റ്സ് ആർമിയുടെ സർജനും ചാപ്ലെയുമായിരുന്നു.
റിച്ചാർഡ് ഓവൻ ക്യൂറി | |
---|---|
ജനനം | ജൂലൈ 28, 1816 നാഷ്‌വില്ലെ, ടെന്നസി |
മരണം | ഫെബ്രുവരി 17, 1865 Salisbury, North Carolina | (പ്രായം 48)
തൊഴിൽ | യൂണിവേഴ്സിറ്റി പ്രൊഫസർ, ഫിസിഷ്യൻ, പ്രസംഗകൻ |
ജീവിതപങ്കാളി(കൾ) | റേച്ചൽ ജാക്സൺ ഈസ്റ്റിൻ |
മാതാപിതാക്ക(ൾ) |
|
Military career | |
ദേശീയത | Confederate States of America (1861–1865) |
വിഭാഗം | Confederate States Army |
ജോലിക്കാലം | 1861–1865 |
പദവി | Surgeon, chaplain |
ആദ്യകാലജീവിതം
തിരുത്തുകറിച്ചാർഡ് ഓവൻ ക്യൂറി 1816 ജൂലായ് 28-ന് ടെന്നസിയിലെ നാഷ്‌വില്ലിൽ ജനിച്ചു.[1] അദ്ദേഹത്തിന്റെ പിതാവ്, റോബർട്ട് ബ്രൗൺലീ ക്യൂറി (1774-1848), 1822 മുതൽ 1824 വരെ നാഷ്‌വില്ലെ മേയറായി സേവനമനുഷ്ഠിച്ചു.
ക്യൂറി 1836-ൽ നാഷ്‌വില്ലെ സർവകലാശാലയിൽ നിന്ന് ബിരുദം നേടി.[2] അദ്ദേഹം 1837 മുതൽ 1838 വരെ ട്രാൻസിൽവാനിയ സർവകലാശാലയിൽ ചേർന്നു. അവിടെ അദ്ദേഹം വൈദ്യശാസ്ത്രം പഠിച്ചു. 1840-ൽ പെൻസിൽവാനിയ സർവകലാശാലയിൽ നിന്ന് എം.ഡി. നേടി.[2]
അവലംബം
തിരുത്തുക- ↑ "A GOOD MAN GONE". Daily Carolina Watchman. Salisbury, North Carolina. February 20, 1865. p. 2. Retrieved November 3, 2017 – via Newspapers.com.
- ↑ 2.0 2.1 Corgan, James X. (December 25, 2009). "Richard Owen Currey". The Tennessee Encyclopedia of History and Culture. Tennessee Historical Society and the University of Tennessee Press. Retrieved November 4, 2017.