ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് സർവ്വകലാശാലയിലെ ഒരു ഓസ്‌ട്രേലിയൻ ഫൗണ്ടേഷൻ മെഡിസിൻ പ്രൊഫസറായിരുന്നു റാൽഫ് ബീറ്റി ബ്ലാക്കെറ്റ് AO (ജൂലൈ 11, 1919 - 2010) .[1] ബെറിബെറി, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളെക്കുറിച്ചുള്ള സുപ്രധാന ഗവേഷണങ്ങൾ അദ്ദേഹത്തിന്റെ ചുമതലയിലായിരുന്നു.

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

റാൽഫ് ബീറ്റി ബ്ലാക്കെറ്റ് 1935-ൽ സിഡ്‌നി ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി. അദ്ദേഹം സിഡ്‌നി സർവ്വകലാശാലയിൽ ഉപരിപഠനത്തിന് ചേരുകയും[2] 1941-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം സർവ്വകലാശാലയിലെ മെഡൽ സഹിതം കരസ്ഥമാക്കി

ഔദ്യോഗിക ജീവിതം

തിരുത്തുക

രണ്ടാം ലോകമഹായുദ്ധകാലത്ത്, ന്യൂ ഗിനിയയിലെ റോയൽ ഓസ്‌ട്രേലിയൻ ആർമി മെഡിക്കൽ കോർപ്‌സിൽ ചേർന്ന ബ്ലാക്കെറ്റ് 1942-ൽ 45 ന്യൂ ഗിനിയ 9ത് ഡിവിഷനിൽ മേജർ പദവി നേടിയിരുന്നു.

യുദ്ധാനന്തരം ബ്ലാക്കറ്റ് റോയൽ പ്രിൻസ് ആൽഫ്രഡ് ഹോസ്പിറ്റലിൽനിന്ന് റസിഡൻസി പൂർത്തിയാക്കി. കാർഡിയോളജിയിൽ ഹാൾസ്‌ട്രോം ഫെല്ലോ ആയിരുന്ന അദ്ദേഹം, സിഡ്‌നി സർവ്വകലാശാലയിൽ പാർട്ട് ടൈം ലെക്ചറിങ് സമയത്തും പഠനം നടത്തിക്കൊണ്ട് 1957-ൽ ഡോക്‌ടർ ഓഫ് മെഡിസിൻ ബിരുദം നേടി. ബെറിബെറി എന്ന രോഗത്തെക്കുറിച്ച് ഗവേഷണം നടത്തിയ അദ്ദേഹത്തിന്റെ പ്രബന്ധത്തിന് പീറ്റർ ബാൻക്രോഫ്റ്റ് പുരസ്കാരം ലഭിച്ചു.[3] ദി ബെറി-ബെറി ഹാർട്ട് എന്ന പേരിൽ അദ്ദേഹം ഇതിനെക്കുറിച്ച് ഒരു പുസ്തകവും എഴുതി.(The Beri-beri Heart)

ന്യൂ സൗത്ത് വെയിൽസ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്ര പ്രൊഫസറായും[4] മറ്റ് രണ്ട് ആശുപത്രികളിൽ മെഡിസിൻ വിഭാഗത്തിൻറെ മേധാവിയായും അദ്ദേഹം ജോലി ചെയ്തു.[5] ഹൃദ്രോഗത്തിന്റെ കാരണങ്ങളെക്കുറിച്ച് പഠനം നടത്തിയ അദ്ദേഹം കൊളസ്ട്രോൾ [6]ഹൃദ്രോഗത്തിന് ഒരു മുഖ്യ ഘടകമാണെന്ന് നിർദ്ദേശിക്കുകയും കൂടാതെ ഓസ്‌ട്രേലിയയിലെ നാഷണൽ ഹാർട്ട് ഫൗണ്ടേഷന്റെ സഹസ്ഥാപകനാകുകയും ചെയ്തു.[7]

വൻകിട ആശുപത്രികളുടെ ക്ലിനിക്കൽ മാനേജ്മെന്റിനെക്കുറിച്ചുള്ള ബൺബറി ലൈഫ് പഠനത്തിൽ പങ്കെടുത്ത അദ്ദേഹം, മെഡിക്കൽ ഉപദേശക സമിതികളോടൊപ്പം പ്രവർത്തിക്കുകയും[8] മെഡിക്കൽ ജേണലുകളിൽ ഏകദേശം 120 ഓളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

വൈദ്യശാസ്ത്ര മേഖലയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 1984-ൽ ബ്ലാക്കെറ്റിനെ ഓർഡർ ഓഫ് ഓസ്‌ട്രേലിയയുടെ ഒരു ഓഫീസറായി നിയമിച്ചു.[9][10]

1999-ൽ ന്യൂ സൗത്ത് വെയിൽസ് സർവ്വകലാശാല ബഹുമാനാർത്ഥം ബ്ലാക്കെറ്റിന് ഓണററി ബിരുദം നൽകി.[11]

സ്വകാര്യജീവിതം

തിരുത്തുക

ബ്ലാക്കെറ്റ് മാർഗരറ്റ് മക്‌ൽറത്തിനെ വിവാഹം കഴിക്കുകയും, ദമ്പതികൾക്ക് അഞ്ച് കുട്ടികളുണ്ടാവുകയും ചെയ്തു.

  1. G. H Brown; William Munk; Richard Robertson Trail; Gordon Ethelbert Ward Wolstenholme (1984). Lives of the Fellows of the Royal College of Physicians of London. Royal College of Physicians. ISBN 9780904147681.
  2. Who's who in Australia. Herald and Weekly Times Limited. 1988. p. 121.
  3. "Beri-beri Prize wins prize and doctorate". The Sydney Morning Herald - Jan 25, 1957.
  4. "For new settlers, loyalty is gradually acquired". The Sydney Morning Herald, Sydney, New South Wales, January 26, 1984, page 36.
  5. Robin Berwick Walker; Dave Roberts (December 1988). From scarcity to surfeit: a history of food and nutrition in New South Wales. New South Wales University Press. p. 127. ISBN 9780868400112.
  6. "Jests By Doctors Under Attack" The Sydney Morning Herald - May 29, 1977 Peter Mahoney .
  7. "Doctor made breakthrough on heart disease'. Sydney Morning Herald, January 26, 2009
  8. Thomas Bourne Turner (1981). Part of medicine, part of me: musings of a Johns Hopkins dean. Johns Hopkins Medical School. p. 229.
  9. ""Australia Day1984 Honours". Commonwealth of Australia Gazette" (PDF). Archived from the original (PDF) on 2018-04-08. Retrieved 2014-10-12.
  10. Medical Journal of Australia. Australasian Medical Publishing Company. 1984. p. 368.
  11. "Honorary Degree and Fellowship holders". University of New South Wales website.

പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക