റാവു തുലാ റാം
ഇന്ത്യൻ വിപ്ലവകാരി
റാവു തുലാറാം സിംഗ് (ജീവിതകാലം : ഡിസംബർ 9, 1825 മുതൽ സെപ്റ്റംബർ 23, 1863 (ഉദ്ദേശം)) റെവാരിയിലെ രാജാവും ഹരിയാനയിൽ 1857 -ലെ ഇന്ത്യൻ ലഹളയുടെ പ്രധാന നേതാക്കളിൽ ഒരാളുമായിരുന്നു. അവിടെ അദ്ദേഹം ഒരു സംസ്ഥാന ഹീറോ ആയി കണക്കാക്കപ്പെടുന്നു.[1] ഒരു റോയൽ അഹിർ കുടുംബത്തിൽ റാവു പൂരൺ സിംഗ്, റാണി ഗ്യാൻ കൗർ എന്നിവരുടെ പുത്രനായി അദ്ദേഹം ജനിച്ചു.
റാവു തുലാറാം സിംഗ് | |
---|---|
Raja
| |
Rao Tularam Chowk, Jhajjar | |
ഭരണകാലം | 1838 -1857 |
മുൻഗാമി | Rao Puran Singh |
പിൻഗാമി | British Raj |
പിതാവ് | Rao Puran Singh |
മാതാവ് | Rani Gyan Kaur |
കലാപസമയത്ത് ഇന്നത്തെ തെക്കുപടിഞ്ഞാറൻ ഹരിയാന പ്രദേശത്തു നിന്നുള്ള എല്ലാ ബ്രിട്ടീഷ് ഭരണകൂടങ്ങളെയും താൽക്കാലികമായി കെട്ടുകെട്ടിക്കുന്നതിലും ചരിത്ര നഗരമായ ദില്ലിയിൽ പോരാടുന്ന റിബലുകളെ ആളും അർത്ഥവും സാധനങ്ങളും നൽകി സഹായിച്ചതിന്റേയും പേരിൽ ബഹുമാനിക്കപ്പെടുന്നു. ഒരു നല്ല ഭരണാധികാരിയും സൈനിക മേധാവിയുമായുമായും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു.[2]
അവലംബം
തിരുത്തുക- ↑ "Republic Day Celebrations". The Tribune. 28 January 2008.
- ↑ Haryana (India) (1988). Haryana District Gazetteers: Mahendragarh. Haryana Gazetteers Organization. Retrieved 30 September 2012.[പേജ് ആവശ്യമുണ്ട്]