റാഫേൽ റൊഡ്രിക്സ്
സ്വാതന്ത്ര്യ സമര സേനാനി, നിയമസഭാംഗം, സമുദായോദ്ധാരകൻ, സാമൂഹ്യ പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ വ്യക്തിയായിരുന്നു റാഫേൽ റൊഡ്രിക്സ് (1897 - 1983). സ്വാതന്ത്ര്യാനന്തരം പ്രായപൂർത്തി വോട്ടവകാശ പ്രകാരം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ കൊല്ലത്തെ പ്രതിനിധീകരിച്ച എം.എൽ.എ യാണ്.
ജീവിതരേഖ
തിരുത്തുകചവറ കരിത്തുറയിൽ ജനിച്ചു. ചവറയിലെ ഹൈസ്കൂൾ പഠനത്തിനു ശേഷം തൃശൂരും മധുരയിലും ഉപരി പഠനം നടത്തി. സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ അധ്യാപകനായി പ്രവർത്തിച്ചു. കേരളത്തിലെ ലത്തീൻ കത്തോലിക്കരുടെ ആദ്യ സംഘടനയായ ലത്തീൻ ക്രിസ്ത്യൻ മഹാജന സഭയുടെ പ്രസിഡന്റായിരുന്നു. കൊല്ലം ഗേൾസ് ഹൈസ്കൂൾ സ്ഥാപിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. [1]
അവലംബം
തിരുത്തുക- ↑ ഉർവ്വരം സ്മരണിക, രവി പിള്ള ഫൗണ്ടേഷൻ, കൊല്ലം