റാണി റാം‌പാൽ

ഇന്ത്യൻ ഫീൽഡ് ഹോക്കി താരം

റാണി റാം‌പാൽ (ഡിസംബർ 4, 1994), ഇന്ത്യൻ ഫീൾഡ് ഹോക്കി കളിക്കാരിയാണ്. 2010 ലെ ലോകകപ്പ് ഹോക്കിയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിയായിരുന്നു റാണി. അന്ന് റാണിക്ക് 15 വയസായിരുന്നു.

റാണി റാം‌പാൽl
2010 കോമൺവെൽത്ത് ഗെയിംസിൽ രാംപാൽ (നീലയിൽ).
Personal information
Born (1994-12-04) ഡിസംബർ 4, 1994  (29 വയസ്സ്)
ഷഹ്ബാദ്, ഹരിയാന, ഇന്ത്യ
Playing position ഫോർവാർഡ്
National team
2009–present India 140 (78)

ആദ്യകാല ജീവിതം

തിരുത്തുക

ഹരിയാനയിലെ കുരുക്ഷേത്ര ജില്ലയിലെ ഷഹാബാദ് മർക്കണ്ഡയിൽ 1994 ഡിസംബർ 4 നാണ് റാണി ജനിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബമായിരുന്നു റാണിയുടേത്. അവരുടെ അച്ഛൻ ഒരു കാളവണ്ടിക്കാരനായിരുന്നു. 2003 ഇൽ ആണ് റാണി ഹോക്കിയിലേക്ക് വന്നത്. ശഹ്ബാദ് ഹോക്കി അക്കാദമിയിൽ ദ്രോണാചാര്യ അവാർഡ് ജേതാവായ ബൽദേവ് സിംഗിന്റെ കീഴിലായിരുന്നു അഭ്യാസം. റാണി അതൊരു തൊഴിലായി കണ്ട് ചെയ്യാൻ തുടങ്ങിയപ്പോൾ ഒരു പ്രൈവറ്റ് സ്പോർട്സ് സംഘടനയായ ഗോ സ്പോർട്സ് ഫൗണ്ടേഷൻ അവർക്ക് സാമ്പത്തികവും അല്ലാത്തതുമായ സഹായങ്ങൾ ചെയ്തു കൊടുക്കാൻ തുടങ്ങി. റാണിയുടെ സ്വപ്നങ്ങൾ സഫലമാക്കാൻ തക്ക സാമ്പത്തികം അവരുടെ കുടുംബത്തിനില്ല എന്നു മനസ്സിലാക്കിയത് കൊണ്ടാണ് അവർ ഇങ്ങനൊരു സഹായം ചെയ്തത്.

"https://ml.wikipedia.org/w/index.php?title=റാണി_റാം‌പാൽ&oldid=4100886" എന്ന താളിൽനിന്ന് ശേഖരിച്ചത്