ഭാരതീയയായ മാധ്യമ പ്രവർത്തകയാണ് റാണാ അയ്യൂബ്. നേരത്തെ തെഹൽക്കയിൽ ജോലി ചെയ്തിരുന്ന അവർ ഇപ്പോൾ സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ്.[1][2][3] നവംബർ 2013, ൽ തെഹൽക്കയിൽ നിന്നു രാജി വെച്ചു. തെഹൽക്ക പത്രാധിപരായിരുന്ന തരുൺ തേജ്പാൽ ഉൾപ്പെട്ട ഒരു ലൈംഗികാതിക്രമ ആരോപണം സ്ഥാപനം കൈകാര്യം ചെയ്ത രീതിയിൽ പ്രതിഷേധിച്ചായിരുന്നു രാജി.[4][5]  നരേന്ദ്രമോദിക്കും ബി.ജെ.പി. ക്കുമെതിരെ അതി രൂക്ഷമായ വിമർശനം അവർ ഉയർത്തിയിരുന്നു.[4] ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള റാണയുടെ ഫീച്ചർ എക്കാലത്തെയും 20 മികച്ച മാസികാ ഫീച്ചറുകളിലൊന്നായി ഔട്ട്‍ലുക്ക് മാസിക തെരഞ്ഞെടുത്തിരുന്നു.[6] ഈ ഫീച്ചർ പിന്നീട് അവർ ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ് എന്ന പേരിൽ പുസ്തകമായി പ്രസിദ്ധീകരിച്ചു.[7]

റാണാ അയ്യൂബ്
റാണാ അയ്യൂബ് 2016
ജനനം (1984-05-01) 1 മേയ് 1984  (40 വയസ്സ്)
ദേശീയതഇന്ത്യൻ
തൊഴിൽമാധ്യമ പ്രവർത്തക, എഴുത്തുകാരി, കോളമിസ്റ്റ്

പുരസ്കാരങ്ങളും ബഹുമതികളും

തിരുത്തുക
  • ഒക്ടോബർ 2011, ൽ മാധ്യമ രംഗത്തെ മികവിനുള്ള സൻസ്കൃതി പുരസ്കാരം.[8]
  • 2016, ൽ മുസ്ലീം മിറർ മികച്ച മാധ്യമ പ്രവർത്തകയായി തെരഞ്ഞെടുത്തു.[9]

തെഹൽക്ക ടീമിലെ തരുൺ തേജ്പാലും ഷോമാ ചൗധരിയും അയ്യൂബിന്റെ ഗുജറാത്ത് പരമ്പര തങ്ങൾ ഉപേക്ഷിച്ചു എന്ന റാണയുടെ  അവകാശവാദങ്ങളെ ഖണ്ഡിച്ചിരുന്നു.അത് പൂർണ്ണമായിരുന്നില്ലെന്നായിരുന്നു അവരുടെ നിലപാട്.[10] 2016 ൽ  ഖത്തറിൽ നടന്ന ഡോ. എ.പി.ജെ അബ്ദുൽകലാം ജൻമദിനാചരണ ചടങ്ങിൽ റാണയെ പങ്കെടുപ്പിക്കരുതെന്ന ഇന്ത്യൻ എംബസിയുടെ നിർദ്ദേശം വിവാദമായി. ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള പുസ്തകം എഴുതിയശേഷം ദുരനുഭവങ്ങൾ തുടരുകയാണെന്നും മോദി ഭരണകൂടം തന്നെ വേട്ടയാടുകയാണെന്നും, ഖത്തറിൽ ഇന്ത്യൻ എംബസി ഇടപെട്ട് താൻ പ്രസംഗിക്കേണ്ട ചടങ്ങിൽ നിന്ന് തന്നെ ഒഴിവാക്കിയത് അതിന്റെ തെളിവാണെന്നും റാണാ അയ്യൂബ് ആരോപിച്ചു.

അഭിനന്ദനങ്ങൾ

തിരുത്തുക

രാമചന്ദ്ര ഗുഹ റാണയുടെ ഗുജറാത്ത് പുസ്തകത്തിനു പിന്നിലെ ധൈര്യത്തെ പ്രകീർത്തിച്ചിരുന്നു. 

  1. http://www.ndtv.com/author/rana-ayyub
  2. http://www.firstpost.com/politics/tehelka-didnt-run-rana-ayyubs-gujarat-riots-story-because-it-was-incomplete-tarun-tejpal-2808414.html
  3. http://www.dnaindia.com/authors/rana-ayyub
  4. 4.0 4.1 "DNA takes down article critical of Amit Shah". Retrieved 12 July 2014. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "ToI_DNA_2015" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  5. "Tehelka scandal: Senior editor Rana Ayyub quits in protest". Firstpost]].
  6. http://www.outlookindia.com/magazine/story/the-20-greatest-magazine-stories/295660
  7. http://www.caravanmagazine.in/vantage/lone-soldier-excerpt-rana-ayyub-gujarat-files
  8. "Sanskriti awards to Kashmiri writer, sarangi maestro". Retrieved 4 July 2015.
  9. http://muslimmirror.com/eng/
  10. "We didn't run Rana Ayyub's Gujarat riots story because it was incomplete: Tarun Tejpal".

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=റാണാ_അയ്യൂബ്&oldid=4100884" എന്ന താളിൽനിന്ന് ശേഖരിച്ചത്