റാങ്കൽ ദ്വീപ് ആർട്ടിക് സമുദ്രത്തിലെ ചുക്ചി കടലിനും കിഴക്കൻ സൈബീരിയൻ കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന ഒരു ദ്വീപാണ്. 180° മെറിഡിയന് ഇരുവശത്തുമായി റാങ്കൽ ദ്വീപ് സ്ഥിതിചെയ്യുന്നു. ദ്വീപിനെയും റഷ്യൻ പ്രധാന ഭൂപ്രദേശത്തെ ചുക്ച്ചി ഉപദ്വീപിനെയും ഒഴിവാക്കുന്ന അന്താരാഷ്ട്ര ദിനാങ്കരേഖ ഈ അക്ഷാംശത്തിൽ കിഴക്കോട്ട് സ്ഥാനഭ്രംശം വരുത്തി കടന്നുപോകുന്നു. റാങ്കൽ ദ്വീപിന്റെ ഏറ്റവും അടുത്തുള്ള തീരം കിഴക്ക് 60 കിലോമീറ്റർ (37 മൈൽ) അകലെയുള്ള ചെറുതും ശിലാജന്യവുമായ ഹെറാൾഡ് ദ്വീപാണ്.[1] ഏകദേശം 4,000 വർഷങ്ങൾക്ക് മുമ്പ് വരെ വൂളി മാമത്തുകൾ അതിജീവനം നടത്തിയ ഭൂമിയിലെ അവസാനത്തെ അറിയപ്പെടുന്ന സ്ഥലംകൂടിയാണഅ റാങ്കൽ ദ്വീപ്.

റാങ്കൽ ദ്വീപ്
Native name:
  • О́стров Вра́нгеля (Russian)
  • Умӄиԓир (language?)
2012 ആഗസ്റ്റിലെ റാങ്കൽ ദ്വീപിന്റെ തീരപ്രദേശങ്ങളുടെ ചിത്രം.
Location of Wrangel Island
Geography
LocationArctic Ocean
Coordinates71°14′N 179°25′W / 71.233°N 179.417°W / 71.233; -179.417
Area7,600 കി.m2 (2,900 ച മൈ)
Highest elevation1,096 m (3,596 ft)
Highest pointSoviet Mountain
Administration
Federal DistrictFar Eastern
Autonomous OkrugChukotka
Official nameNatural System of Wrangel Island Reserve
TypeNatural
Criteriaix, x
Designated2004 (28th session)
Reference no.1023rev
State PartyRussian Federation
RegionAsia

ഭൂമിശാസ്ത്രം

തിരുത്തുക

ആകെ 7,600 ചതുരശ്ര കിലോമീറ്റർ (2,900 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള റാങ്കൽ ദ്വീപിന് കിഴക്ക് നിന്ന് പടിഞ്ഞാറോട്ട് 150 കിലോമീറ്റർ (93 മൈൽ) നീളവും വടക്ക് നിന്ന് തെക്കോട്ട് 80 കിലോമീറ്റർ (50 മൈൽ) വീതിയുമുണ്ട്.

  1. Kosko, M.K., M.P. Cecile, J.C. Harrison, V.G. Ganelin, N.V., Khandoshko, and B.G. Lopatin, 1993, Geology of Wrangel Island, Between Chukchi and East Siberian Seas, Northeastern Russia. Bulletin 461, Geological Survey of Canada, Ottawa Ontario, 101 pp.
"https://ml.wikipedia.org/w/index.php?title=റാങ്കൽ_ദ്വീപ്&oldid=3456223" എന്ന താളിൽനിന്ന് ശേഖരിച്ചത്