റവന്യു കമ്മിയും ധനകമ്മിയും

ഒരു സാമ്പത്തിക വർഷത്തിൽ സർക്കാരിനു ലഭിക്കുന്ന റവന്യു ചിലവിൽ നിന്നു റവന്യു വരുമാനം കുറച്ചാൽ ലഭിക്കുന്നതാണ് റവന്യു കമ്മി(revenue deficit).ആകെ ചിലവിൽ നിന്ന് റവന്യൂ വരുമാനവും കടബാദ്ധ്യതയില്ലാത്ത മൂലധനവരവും കുറച്ചു കിട്ടുന്ന സംഖ്യ ആണ് ധന കമ്മി (fiscal deficit).പലിശ അടവുകൾക്കല്ലാതായി എത്രമാത്രം തുക സർക്കാർ കടം എടുക്കുന്നു എന്നതിനെ കാണിക്കുന്നതാണ് പ്രാധമിക കമ്മി (primary deficit).ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും ഉയർന്ന സാമ്പത്തിക കമ്മി.2015-16 ൽ ധനക്കമ്മി 3.9% ഉം റവന്യു കമ്മി 2.8 % ഉം പ്രാധമിക കമ്മി 0.7% ഉം ആയിരുന്നു.