റമദ തെക്കുപടിഞ്ഞാറൻ അമേരിക്കൻ ഐക്യനാടുകളിൽ കാണപ്പെടുന്നതും താൽക്കാലികമായോ സ്ഥിരമായോ നിർമ്മിക്കപ്പെടുന്നതുമായ ഒരു സംരക്ഷണപ്പന്തലാണ്. ഇവയ്ക്ക് ഒരു മേൽക്കൂരയുണ്ടാകുമെങ്കിലും ഭിത്തികൾ ഉണ്ടാകാറില്ല, അല്ലെങ്കിൽ ഭാഗികമായി മാത്രം മറയ്ക്കപ്പെട്ടിരിക്കുന്നവയായിരിക്കും.

The Olmsted ramada over the Big House of Casa Grande National Monument in Arizona.

ഈ മേഖലയിൽ അധിവസിക്കുന്ന ആദിമ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ ചില്ലകളോ കുറ്റിച്ചെടികൾക്കൊണ്ടോ പരമ്പരാഗതമായി റമദ നിർമ്മിക്കുന്നു (ചില്ല എന്നർത്ഥം വരുന്ന സ്പാനിഷ് പദമായ റമയിൽനിന്നാണ് ഈ വാക്കിന്റെ ഉത്ഭവം). എന്നിരുന്നാലും, ഇന്ന് മനുഷ്യർക്കും സാധനങ്ങൾക്കും സൂര്യതാപത്തിൽനിന്നു സുരക്ഷ നൽകുവാനായി കോൺക്രീറ്റ്,  തടി, ഉരുക്ക് എന്നിവയാൽ സ്ഥിരമായി നിർമ്മിക്കപ്പെടുന്ന സംരക്ഷണപ്പന്തലുകൾക്കും  ഈ പദം ബാധകമാണ്. ഉദാഹരണത്തിന്, അമേരിക്കൻ ഐക്യനാടുകളിലെ മരുഭൂ പ്രദേശങ്ങളിലെ പൊതു ഉദ്യാനങ്ങളിൽ പിക്നിക് ടേബിളുകൾ, വിശ്രമമുറികൾ, ജല സ്രോതസ്സുകൾ എന്നിവയ്ക്കുമേൽ റമദ നിർമ്മിക്കപ്പെട്ടിരിക്കുന്നു. ലോകത്തിന്റെ ഈ ഭാഗത്ത് കാറ്റ്, മഴ, മഞ്ഞ് തുടങ്ങിയവയേക്കാൾ പരിസ്ഥിതികമായ അപായ സാദ്ധ്യതയുള്ള ഘടകമായി സൂര്യപ്രകാശം ഗണിക്കപ്പെട്ടിരിക്കുന്നതിനാൽ ഒരു മേൽക്കൂര മാത്രംകൊണ്ടു മതിയായ സംരക്ഷണം ലഭിക്കുന്നു. ഈ നിർമ്മിതിക്കു യാതൊരു ഭിത്തികളും ഇല്ലെന്നതിനാൽ നിയന്ത്രണമില്ലാത്ത വായു പ്രവാഹം ലഭിക്കുകയും മേൽക്കൂരക്കു കീഴിൽ ചുറ്റുപാടുകളേക്കാൾ താഴ്ന്ന താപനില നിലനിർത്താൻ ഇതു സഹായകമാവുകയും ചെയ്യുന്നു.

"https://ml.wikipedia.org/w/index.php?title=റമദ&oldid=3134447" എന്ന താളിൽനിന്ന് ശേഖരിച്ചത്