റബേക്ക വെസ്റ്റ്
ഡെയിം സിസിലി ഇസബെൽ ഫെയർഫീൽഡ് DBE (ജീവിതകാലം: 21 ഡിസംബർ 1892 - മാർച്ച് 15, 1983) റബേക്ക വെസ്റ്റ് അഥവാ ഡെയിം റെബേക്ക വെസ്റ്റ് എന്നിങ്ങനെയും അറിയപ്പെട്ടിരുന്ന ബ്രിട്ടീഷ് സാഹിത്യകാരിയും പത്രപ്രവർത്തകയും, സാഹിത്യ നിരൂപകയും, സഞ്ചാരസാഹിത്യകാരിയുമായിരുന്നു. വിവിധ സാഹിത്യരൂപങ്ങളിൽ രചന നിർവ്വഹിച്ചിരുന്ന ഒരു എഴുത്തികാരിയായിരുന്ന റബേക്ക വെസ്റ്റ്, ദ ടൈംസ്, ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ, സൺഡേ ടെലിഗ്രാഫ്, ദി ന്യൂ റിപ്പബ്ലിക് എന്നിവയ്ക്കുള്ള പുസ്തകങ്ങൾ അവലോകനം ചെയ്യുകയും ഒപ്പം ദി ബുക്ക്മാന്റെ ലേഖകയായി പ്രവർത്തിക്കുകയും ചെയ്തു.
Dame റബേക്ക വെസ്റ്റ് | |
---|---|
ജനനം | Cicily Isabel Fairfield 21 ഡിസംബർ 1892 London, United Kingdom |
മരണം | 15 മാർച്ച് 1983 London, England | (പ്രായം 90)
തൊഴിൽ | Writer |
ദേശീയത | British |
കുട്ടികൾ | Anthony West |
1892 ൽ യുകെയിലെ ലണ്ടനിൽ സിസിലി ഇസബെൽ ഫെയർഫീൽഡ്[1] എന്ന പേരിൽ ജനിച്ച റെബേക്ക വെസ്റ്റ്, ബൗദ്ധിക ഉത്തേജനവും രാഷ്ട്രീയ ചർച്ചകളും, പുസ്തകങ്ങൾ, സംഗീതം എന്നിവയാൽ സജീവമായ അന്തരീക്ഷമുള്ള ഒരു വീട്ടിലാണ് വളർന്നത്. ഒരു സ്കോട്ടിഷ് വനിതയായ മാതാവ് ഇസബെല്ല ഒരു പിയാനിസ്റ്റായിരുന്നുവെങ്കിലും ചാൾസ് ഫെയർഫീൽഡുമായുള്ള അവരുടെ വിവാഹശേഷം സംഗീത ജീവിതം തുടർന്നില്ല. ആംഗ്ലോ-ഐറിഷ് പാരമ്പര്യമുള്ള പിതാവ് ചാൾസ് യുഎസ് ആഭ്യന്തര യുദ്ധകാലത്തെ റിച്ച്മണ്ട് ഉപരോധത്തിൽ ഒരു കോൺഫെഡറേറ്റ് സ്ട്രെച്ചർ ചുമട്ടുകാരന്റെ സേവനം നിർവ്വഹിച്ചശേഷം യുകെയിലേക്ക് മടങ്ങിയെത്തി ഗണ്യമായ പ്രശസ്തി നേടിയ ഒരു പത്രപ്രവർത്തകനായി മാറിയെങ്കിലും സാമ്പത്തികമായി തികച്ചും തകർന്ന അവസ്ഥയിലായിരുന്നു. സിസിലിക്ക് എട്ട് വയസ്സുള്ളപ്പോൾ അദ്ദേഹം കുടുംബത്തെ ഉപേക്ഷിച്ചുപോയി. അദ്ദേഹം ഒരിക്കലും കുടുംബത്തോടൊപ്പം ചേർന്നില്ല എന്നുമാത്രമല്ല, 1906 ൽ ലിവർപൂളിലെ ഒരു ബോർഡിംഗ് ഹൗസിൽ സിസിലിക്ക് 14 വയസ്സുള്ളപ്പോൾ ദാരിദ്ര്യവും ഒറ്റപ്പെടലുമായി മരണമടഞ്ഞു.[2] കുടുംബം സ്കോട്ട്ലൻഡിലെ എഡിൻബർഗിലേക്ക് താമസം മാറ്റുകയും അവിടെ സിസിലി ജോർജ്ജ് വാട്സൺസ് ലേഡീസ് കോളേജിൽ പഠനം നടത്തുകയും ചെയ്തു. ക്ഷയരോഗം കാരണം 1907 ൽ അവൾക്ക് സ്കൂൾ വിടേണ്ടിവന്നു.[3] അസുഖം ഭേദമായ ശേഷം മടങ്ങിവരേണ്ടതില്ലെന്ന് അവർ തീരുമാനിച്ചു, പിന്നീട് വാട്സണിലെ തന്റെ സ്കൂൾ വിദ്യാഭ്യാസം ഒരു "ജയിലിനോട്" സാമ്യമുള്ളതാണെന്ന് അവർ വിവരിച്ചു.[4]
അവർക്ക് രണ്ട് മൂത്ത സഹോദരിമാർ ഉണ്ടായിരുന്നു. മൂന്നുപേരിൽ ഏറ്റവും മികച്ച വിദ്യാഭ്യാസം നേടിയ ലെറ്റീഷ്യ ("ലെറ്റി") ബ്രിട്ടനിലെ ആദ്യത്തെ പൂർണ്ണ യോഗ്യതയുള്ള വനിതാ ഡോക്ടർമാരിൽ ഒരാളായി മാറുകയും കൂടാതെ ഇൻസ് ഓഫ് കോർട്ടിൽ ഒരു ഒരു അഭിഭാഷകയായും പ്രവർത്തിച്ചിരുന്നു. നടുവിലെ സഹോദരിയായ വിനിഫ്രെഡ് ("വിന്നി") അഡ്മിറൽറ്റിയിലെ പ്രിൻസിപ്പൽ അസിസ്റ്റന്റ് സെക്രട്ടറിയും ഒടുവിൽ ഗ്രീൻവിച്ച് ഹോസ്പിറ്റലിന്റെ ഡയറക്ടർ ജനറലുമായ നോർമൻ മക്ലിയോഡിനെ വിവാഹം കഴിച്ചു.
അവലംബം
തിരുത്തുക
- ↑ Encyclopedia Britannica, 17 December 2018
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
- ↑ West, Rebecca (22 January 1916). "The World's Worst Failure". The New Republic.