പൊന്നാനി താലൂക്കിലെ പെരുമ്പടപ്പിൽ ജനനം.പ്രഥമ പത്മരാജൻ പുരസ്കാരം ലഭിച്ച മൗനനൊമ്പരം, നാലപ്പാട്ട് നാരായണ മേനോൻ്റെ ജീവിതം അനാവരണം ചെയ്യുന്ന 'ഋഷി കവി' 'ഹിസ് ഹൈനസ് ശക്തൻ തമ്പുരാൻ' (ഹിസ്റ്റോറിക്കൽ ഡോക്യുമെൻ്ററി), 'വിവർത്തകൻ' തുടങ്ങീ പതിനേഴ് ഡോക്യുമെന്ററി ചിത്രങ്ങൾക്കും "നിർഭയ" ( ഭാരത സർക്കാർ ആയുഷ്മിഷൻ) അടക്കം ഇരുപത്തിരണ്ട് ഹ്രസ്വ ചിത്രങ്ങൾക്കും രചന നിർവ്വഹിച്ചു.

ചെറുകഥയ്ക്കുള്ള നാല് പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ട് ഉണ്ട്. പ്രഥമ മഹാത്മാ സാഹിത്യ പുരസ്ക്കാരം "ഘടികാര നീതി " എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു. നിരവധി പരസ്യ ഫാഷൻ ഡോക്യൂമെൻ്റെഷൻ,സ്റ്റോക്ക് ഫോട്ടോഗ്രാഫി കമ്പനികൾക്ക് വേണ്ടി പ്രവർത്തിക്കുന്നു.

കേരളത്തിനകത്തും പുറത്തും ഉള്ള മാധ്യമങ്ങൾക്കു വേണ്ടിയും പ്രവർത്തിക്കുന്നതോടൊപ്പം സൗത്ത് ഇന്ത്യൻ ഫിലിം ഇന്റസ്ട്രിയിലും പ്രവർത്തിക്കുന്നു.

ടെൺ മിനുട്ട് ബിഫോർ (ഗോവ ഇൻ്റർ നാഷ്ണൽ ഫിലിം അവാർഡ്),വിണ്ണിലെ ദീപങ്ങൾ (ഗോവ ഇൻ്റർനാഷ്ണൽ ഫിലിം അവാർഡ് , കൊച്ചിൻ ഇൻ്റർനാഷ്ണൽ ഫിലിം അവാർഡ് , ഇന്ത്യൻ ഇൻ്റർനാഷ്ണൽ ഫിലിം അവാർഡ് ,മുംബൈ ഇൻറർനാഷ്ണൽ ഫിലിം അവാർഡ്)എന്നിവ ലഭിച്ചു

  • ഘടികാര നീതി (ചെറുകഥ സമാഹാരം)
  • ഋഷി കവി (തിരക്കഥ)
  • യാത്രികൻ (തിരക്കഥ)
  • പിതാവും പുത്രനും (നോവൽ)
  • ജല രതി (കഥാ സമാഹാരം )
  • പിരമിഡ് (കഥാ സമാഹാരം)
  • കഥാലോകം (എഡിറ്റർ)
  • സ്വപ്നാവസ്ഥയിൽ ആത്മാവ് (എഡിറ്റർ)
  • ഭാര്യ : സഫീറ (അധ്യാപിക)
  • മകൾ : റയിസ റിസ് വി
  • മകൻ : റിസാൻ
  • വിലാസം :റഫീക്ക്‌ പട്ടേരി

പെരുമ്പടപ്പ് ,മലപ്പുറം

  • Email: rafeeqpattery@gmail.com
"https://ml.wikipedia.org/w/index.php?title=റഫീക്ക്_പട്ടേരി&oldid=4007694" എന്ന താളിൽനിന്ന് ശേഖരിച്ചത്