രോകുൻബോറി ദേശീയോദ്യാനം (NorwegianRohkunborri nasjonalparkNorthern SamiRohkunborri álbmotmeahcci) നോർവേയിലെ ട്രോംസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന 2011 ൽ സ്ഥാപിക്കപ്പെട്ട ഒരു ദേശയോദ്യാനമാണ്.

Rohkunborri National Park
പ്രമാണം:Rohkunborri National Park logo.svg
LocationTroms, Norway
Nearest citySetermoen
Coordinates68°33′54″N 18°51′56″E / 68.56500°N 18.86556°E / 68.56500; 18.86556
Area571 km2 (220 sq mi)
Established2011

571 ചതുരശ്ര കിലോമീറ്റർ (220 ച മൈലൽ) വിസ്തീർണ്ണമുള്ള സംരക്ഷിത മേഖലയാണ് ഈ ദേശീയോദ്യാനം. ഇത് ബാർഡൂ മുനിസിപ്പാലിറ്റിയിൽ, സ്വീഡൻ അതിർത്തിയ്ക്കു സമാന്തരമായി, സെറ്റെർമോയെൻ നഗരത്തിന് 30 കിലോമീറ്റർ (19 മൈ.) തെക്ക് കിഴക്കായും നെർവിക് നഗരത്തിന്, 50 കിലോമീറ്റർ (31 മൈൽ) വടക്കുകിഴക്കായുമാണ് സ്ഥിതിചെയ്യുന്നത്.

രോകുൻബോറി ദേശീയോദ്യാനം, തെക്കുഭാഗത്ത് സ്വീഡനിലെ വാഡ്‍വെറ്റ്ജക്ക ദേശീയോദ്യാനവുമായി അതിർത്തി പങ്കിടുന്നു. അതുപോലെതന്നെ ഓവ്‍റെ ഡിവിഡാൽ ദേശീയോദ്യാനത്തിന് 10 കിലോമീറ്റർ (6.2 മൈൽ) തെക്കുമാണ് ഇത് സ്ഥിതിചെയ്യുന്നത്.

സൊർഡാലെൻ താഴ്വരയുടെ (കാന്യൺ) ഭാഗങ്ങൾ, വലിയ തടാകമായ ജിയാവ്‍ഡ്‍ഞ്ചാജാവ്‍രി, റോകുൻബോറി പർവ്വതം എന്നിവയും ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ദേശീയോദ്യാനത്തിൻറെ അതിർത്തിക്ക് തൊട്ട് വടക്കായി അൾട്ടെവാറ്റ്‍നെറ്റ്, ലെയ്‍നാവാറ്റ്‍നെറ്റ് എന്നീ വലിയ തടാകങ്ങൾ സ്ഥിതിചെയ്യുന്നു.[1]

ചിത്രശാല തിരുത്തുക

 
Panorama showing much of the Sørdalen canyon seen from the east

അവലംബം തിരുത്തുക

  1. Askheim, Svein. "Rohkunborri". Store norske leksikon (in Norwegian). Oslo: Kunnskapsforlaget. Retrieved 22 August 2011.{{cite encyclopedia}}: CS1 maint: unrecognized language (link)