രേവന്ത് റെഡ്ഡി

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകന്‍

2023 ഡിസംബർ ഏഴു മുതൽ തെലുങ്കാന മുഖ്യമന്ത്രിയായി തുടരുന്ന തെലുങ്കാനയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവാണ് എ.രേവന്ത് റെഢി.(ജനനം: 8 നവംബർ 1969) നാലു തവണ നിയമസഭാംഗം, ഒരു തവണ വീതം ലോക്സഭയിലും നിയമസഭ കൗൺസിലിലും അംഗമായ രേവന്ത് റെഢി നിലവിൽ 2021 മുതൽ തെലുങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡൻറാണ്.[1] [2][3][4]

എ.രേവന്ത് റെഢി
തെലുങ്കാന മുഖ്യമന്ത്രി
ഓഫീസിൽ
2023 ഡിസംബർ 7 - തുടരുന്നു
മുൻഗാമികെ.ചന്ദ്രശേഖര റാവു
നിയമസഭാംഗം
ഓഫീസിൽ
2023-തുടരുന്നു, 2014-2018
മണ്ഡലംകോടങ്കൽ
ലോക്സഭാംഗം
ഓഫീസിൽ
2019-2023
മണ്ഡലംമൽക്കാജ്ഗിരി
വ്യക്തിഗത വിവരങ്ങൾ
ജനനം (1969-11-08) 8 നവംബർ 1969  (55 വയസ്സ്)
വാംഗൂർ, മഹ്ബൂബ് നഗർ ജില്ല, ആന്ധ്ര പ്രദേശ്
രാഷ്ട്രീയ കക്ഷി
  • ഇന്ത്യൻ നാഷണൽ കോൺഗ്രസ് : 2017-മുതൽ
  • ടി.ഡി.പി : 2008-2017
  • ടി.ആർ.എസ് : 2002-2003
പങ്കാളിഗീത
കുട്ടികൾ1 daughter
As of 19 ഡിസംബർ, 2023
ഉറവിടം: സി.എൻ.ബി.സി ടി.വി

ജീവിതരേഖ

തിരുത്തുക

അവിഭക്ത ആന്ധ്ര പ്രദേശിലെ മഹ്ബൂബ്നഗർ ജില്ലയിലെ വാംഗൂരിൽ നരസിംഹ റെഢിയുടേയും ചന്ദ്രാമ്മയുടേയും മകനായി 1969 നവംബർ എട്ടിന് ജനനം. ബി.എ ബിരുദദാരിയാണ്. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് പഠനം പൂർത്തികരിച്ചു.

രാഷ്ട്രീയ ജീവിതം

തിരുത്തുക

കോളേജിൽ പഠിക്കുമ്പോൾ ആർ.എസ്.എസിന്റെ വിദ്യാർത്ഥി വിഭാഗമായ എ.ബി.വി.പിയുടെ സജീവ പ്രവർത്തകനായിരുന്നു. 2002-ൽ തെലുങ്കാന രാഷ്ട്ര സമിതിയിൽ ചേർന്നെങ്കിലും 2003-ൽ ടി.ആർ.എസ് വിട്ടു. പിന്നീട് 2006-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ചതോടെ രാഷ്ട്രീയത്തിലെത്തി.

2007-ൽ ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2007-ൽ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്ന രേവന്ത് റെഢി 2009-ൽ ആദ്യമായി കോടങ്കൽ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി. 2014-ൽ നിയമസഭയിലേക്ക് വീണ്ടും കോടങ്കലിൽ നിന്ന് തന്നെ മത്സരിച്ച് വിജയിച്ചു.

തെലുങ്കാന സംസ്ഥാനം രൂപീകൃതമായ 2014 മുതൽ 2017 വരെ ടി.ഡി.പി.യുടെ നിയമസഭ കക്ഷി നേതാവായിരുന്നു. 2017-ൽ ടി.ഡി.പി വിട്ട് കോൺഗ്രസിൽ ചേർന്ന രേവന്ത് റെഢി 2018-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോടങ്കലിൽ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

2021-ൽ തെലുങ്കാന പി.സി.സിയുടെ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 2023-ൽ നടന്ന തെലുങ്കാന നിയമസഭ തിരഞ്ഞെടുപ്പിൽ രേവന്ത് റെഢിയുടെ നേതൃ മികവിൽ നിയമസഭയിൽ കോൺഗ്രസ് പാർട്ടിക്ക് ഭൂരിപക്ഷം (64/119) ലഭിച്ചതിനെ തുടർന്ന് 2023 ഡിസംബർ ഏഴു മുതൽ തെലുങ്കാനയുടെ രണ്ടാമത്തെ മുഖ്യമന്ത്രിയായി തുടരുന്നു.[5] [6][7][8]

പ്രധാന പദവികളിൽ

  • 2023-തുടരുന്നു : തെലുങ്കാന മുഖ്യമന്ത്രി
  • 2023-തുടരുന്നു : നിയമസഭാംഗം, കോടങ്കൽ
  • 2021-തുടരുന്നു : തെലുങ്കാന പി.സി.സി പ്രസിഡൻറ്
  • 2019-2023 : ലോക്സഭാംഗം, മൽക്കാജ്ഗിരി
  • 2014-2018 : നിയമസഭാംഗം, കോടങ്കൽ
  • 2017 : കോൺഗ്രസ് പാർട്ടി അംഗം
  • 2009-2014 : നിയമസഭാംഗം, കോടങ്കൽ
  • 2007-2009 : ആന്ധ്ര പ്രദേശ് നിയമസഭ കൗൺസിൽ അംഗം
  • 2007 : ടി.ഡി.പി അംഗം
  • 2006 : പഞ്ചായത്ത് കൗൺസിലർ, സ്വതന്ത്രൻ

അവലംബങ്ങൾ

തിരുത്തുക
  1. രേവന്ത് റെഢി തെലുങ്കാന മുഖ്യമന്ത്രിയായി സ്ഥാനമേറ്റു
  2. വെല്ലുവിളികളിൽ നിന്ന് മുന്നേറി ലക്ഷ്യത്തിലേക്ക്
  3. തെലുങ്കാനയുടെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി
  4. തെലുങ്കാന കോൺഗ്രസ് അധികാരത്തിലേക്ക്, രേവന്ത് റെഢി മുഖ്യമന്ത്രിയാവും
  5. "Telangana Election Results".
  6. "Illali Muchatlu With Geetha (Revanth Reddy Wife) 17th Nov 2011 Abn Andhrajyothy". youtube.com. 17 നവംബർ 2011. Retrieved 15 ഫെബ്രുവരി 2013.
  7. "Revanth Reddy's Wife yells at Telugu Tammullu". tupaki.com. 2 ജൂൺ 2015. Retrieved 11 ജൂൺ 2015.
  8. "Revanth Reddy Daughter Wedding Highlights". YouTube.com. 20 ഡിസംബർ 2015. Retrieved 15 ജനുവരി 2016.
"https://ml.wikipedia.org/w/index.php?title=രേവന്ത്_റെഡ്ഡി&oldid=4115771" എന്ന താളിൽനിന്ന് ശേഖരിച്ചത്