രേവതി (രാഗം)
കർണാടകസംഗീതത്തിലെ ജന്യരാഗം
കർണാടകസംഗീതത്തിലെ 2ആം മേളകർത്താരാഗമായ രത്നാംഗിയുടെ ജന്യരാഗമാണ് രേവതി.ഇത് ഒരു ഔഡവരാഗമാണ്. ഷഡ്ജം, ശുദ്ധഋഷഭം, ശുദ്ധമധ്യമം, പഞ്ചമം, കൈശികിനിഷാദം എന്നിവയാണ് സ്വരസ്ഥാനങ്ങൾ. തോഡി (8), നാടകപ്രിയ (10), വകുളാഭരണം (14), ചക്രവാകം (16) എന്നീ മേളകർത്താരാഗങ്ങളുടെയും ജന്യരാഗമാണിത്. ഇവയിലെ ഗാന്ധാരവും ധൈവതവും ഒഴിവാക്കിയാൽ രേവതിരാഗം കിട്ടും. ഭക്തിഗാനങ്ങൾക്കാണ് സാധാരണയായി ഈ രാഗം ഉപയോഗിച്ചുവരുന്നത്.
Arohanam | S R₁ M₁ P N₂ Ṡ |
---|---|
Avarohanam | Ṡ N₂ P M₁ R₁ S |
ഘടന,ലക്ഷണംതിരുത്തുക
- ആരോഹണം സ രി1 മ1 പ നി2 സ
- അവരോഹണം സ നി2 പ മ1 രി1 സ
കൃതി | കർത്താവ് |
---|---|
നാനാതി ബ്രതുകു | അന്നമാചാര്യ |
അപരാധി നാനല്ല | പുരന്ദരദാസർ |
ശ്രീഹരേ ജനാർദ്ദനാ | പുതുക്കോട് കൃഷ്ണമൂർത്തി |
മഹാദേവ ശിവശംഭോ | തഞ്ചാവൂർ ശങ്കരയ്യർ |
ഭോ ശംഭോ | ദയാനന്ദ സരസ്വതി രണ്ടാമൻ |
ഗാനം | ചലച്ചിത്രം |
---|---|
ആനന്ദം അനന്ദാനന്ദം | ഹിസ് ഹൈനസ് അബ്ദുള്ള |
ശ്രീ ലതികകൾ തളിരണിഞ്ഞുലയവേ | സുഖമോ ദേവി |
ചന്ദ്രകിരണത്തിൻ ചന്ദനമുണ്ണും | മിഴിനീർ പൂവുകൾ |
കുടജാദ്രിയിൽ.. | നീലക്കടമ്പ് |