രേവതി (നക്ഷത്രം)
മീനം നക്ഷത്രരാശിയിലെ സീറ്റ (ζ) എന്ന നക്ഷത്രമാണ് രേവതി. ഇത് ഹിന്ദു ജ്യോതിശാസ്ത്രത്തിലെ ഇരുപത്തി ഏഴാമത്തെ നക്ഷത്രമാണ്.

ജ്യോതിഷത്തിൽ തിരുത്തുക
പുഷൻ എന്ന സൂര്യനാണ് രേവതി നക്ഷത്രത്തിന്റെ ദേവത. ജന്മ നക്ഷത്രങ്ങളിലെ അവസാനത്തെ നക്ഷത്രമാണ് രേവതി. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ ബലവാന്മാരും മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്നവരുമായിരിക്കും. ഇവർ കരുണയുള്ളവരും സൗഹൃതങ്ങൾക്ക് വിലകൽപ്പിക്കുന്നവരും നേതൃത്വഗുണമുള്ളവരും ആയിരിക്കും. ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ പഠനത്തിലും കലാ-സാഹിത്യം, ഗവേഷണങ്ങൾ തുടങ്ങിയ പ്രവൃത്തി മേഖലകളിലും ശോഭിക്കും.[അവലംബം ആവശ്യമാണ്]