രേണുക രവീന്ദ്രൻ
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന്റെ ഡീൻ ആയ ആദ്യത്തെ വനിതയാണ് രേണുക രവീന്ദ്രൻ (Renuka Ravindran (née Rajagopalan) [1]
രേണുക രവീന്ദ്രൻ | |
---|---|
ജനനം | 11 May 1943 |
ദേശീയത | Indian |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് |
വിദ്യാഭ്യാസവും ജോലിയും
തിരുത്തുകചെന്നൈ വനിത ക്രിസ്ത്യൻ കോളേജിലായിരുന്നു രേണുകയുടെ വിദ്യാഭ്യാസം.[2] ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയസിൽ അപ്പൈഡ് മാതമാറ്റിക്സിൽ പി എച്‌ഡി കരസ്ഥമാക്കിയശേഷം ജർമനിയിലെ ആർഡബ്ലിയുടിഎച് ആക്കൻ സർവ്വകലാശാലയിൽ എയറോഡൈനാമിക്സിൽ ഉപരിപഠനം നടത്തി.[3][4] 1967 -ൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ പ്രഫസറായി ജോലിയിൽ പ്രവേശിച്ച രേണുക പിന്നീട് ഗണിതവിഭാഗത്തിന്റെ മേധാവിയാവുകയും ഒടുവിൽ IISC യുടെ ഡീൻ ആയിത്തീരുകയും ചെയ്തു. വിദേശത്തുൾപ്പെടെ പലയിടത്തും സന്ദർശകപ്രഫസറുമാണ് ഇവർ.[5] നോൺ-ലീനിയർ തരംഗങ്ങളും നോൺന്യൂട്ടോണിയൻ ദ്രാവകങ്ങളിലുമാണ് രേണുക ശ്രദ്ധപതിപ്പിച്ചിരിക്കുന്നത്.
അവലംബം
തിരുത്തുക- ↑ "PROFILE OF PROF. RENUKA RAVINDRAN". .ias.ac.in. Retrieved 26 April 2015.
- ↑ "DISTINGUISHED ALUMNAE". Women's Christian College. Retrieved 26 April 2015.
- ↑ "Renuka Ravindran Education". math.iisc.ernet.in. Retrieved 26 April 2015.
- ↑ "Renuka Ravindran". RWTH Aachen University. Retrieved 26 April 2015.
- ↑ "Passionate about taking science to young minds". The Telegraph. 21 May 2004. Archived from the original on 2016-03-04. Retrieved 26 April 2015.