രേഖ രതീഷ്

മലയാളം സിനിമാ, ടെലിവിഷൻ അഭിനേത്രി


മലയാളം സിനിമാ, ടെലിവിഷൻ അഭിനേത്രിയാണ് രേഖ രതീഷ്. ഇംഗ്ലീഷ്: Rekha Ratheesh. മലയാളം ചലച്ചിത്രരംഗത്ത് പ്രവർത്തിച്ചിരുന്ന ശബ്ദലേഖകരായിരുന്ന രതീഷിന്റേയും രാധാമണിയുടേയും മകളാണ് രേഖ. പരസ്പരം എന്ന ടെലിവിഷൻ പരമ്പരയിലൂടെ മലയാളത്തിൽ ശ്രദ്ധേയയായി. [1] മനസ്സ് എന്ന പരമ്പരയിലും നക്ഷത്രദീപങ്ങൾ എന്ന റിയാലിറ്റി പരിപാടിയിലും രേഖയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. മാമ്പഴക്കാലം, പല്ലാവൂർ ദേവനാരായണൻ എന്നിങ്ങനെ രണ്ട് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടേസ്റ്റ് ടൈം എന്ന ദേഹണ്ണ പരമ്പരയിലെ അവതാരകയായിരുന്നു.

രേഖ രതീഷ്
ജനനം1982
ദേശീയതഇന്ത്യക്കാരി
തൊഴിൽനടി,
സജീവ കാലം1991–ഇന്നുവരെ
ജീവിതപങ്കാളി(കൾ)യൂസഫ് (വി.മോ) നിർമൽ പ്രകാശ്(വിധവ) കമൽറോയ് (വി.മോ) അഭിലാഷ്
കുട്ടികൾഅയൻ
മാതാപിതാക്ക(ൾ)രതീഷ്, രാധാമണി

ജീവിതരേഖ

തിരുത്തുക

തിരുവനന്തപുരത്താണ് ജനനം. എങ്കിലും വളർന്നതു ചെന്നൈയിലാണ്. മാതാപിതാക്കൾ ചലച്ചിത്രരംഗത്തുള്ളവരായിരുന്നു. അച്ഛൻ രതീഷ് അറിയപ്പെടുന്ന ഡബ്ബിങ്ങ് കലാകാരനായിരുന്നു. അമ്മ രാധാമണി (പി.കെ. രാധാദേവി) നാടക-സിനിമാനടിയും ഡബ്ബിങ്ങ് കലാകാരിയുമായിരുന്നു. ശാരിക സന്തോഷ്, ശശികല എന്നിവരാണ് സഹോദരങ്ങൾ. 18 വയസ്സുള്ളപ്പോൾ യൂസഫിനെ വിവാഹം ചെയ്തെങ്കിലും ദാമ്പത്യം അധികകാലം നീണ്ടു നിന്നില്ല. രണ്ടാമത് വിവാഹം ചെയ്ത നടൻ നിർമൽ പ്രകാശിനെയായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം മൂന്നാമത്, കമൽ റോയ് നെ വിവാഹം ചെയ്തുവെങ്കിലും ആ ദാമ്പത്യവും അധികകാലം നീണ്ടുനിന്നില്ല. നാലാമത്തെ വിവാഹം അഭിഷേകുമായിട്ടായിരുന്നു. ഈ ബന്ധത്തിൽ അയൻ എന്ന ആൺകുഞ്ഞുണ്ട്. [2]

അഭിനയജീവിതം

തിരുത്തുക

4 വയസുള്ളപ്പോൾ ഉന്നൈ നാൻ സന്തിത്തെൻ എന്ന തമിഴ് ടി.വി. പരമ്പരയിൽ രേവതിയുടെ ബാല്യകാലം അവതരിപ്പിച്ചു. ക്യാപ്റ്റൻ രാജുവാണ് രേഖയെ സീരിയലിലേക്ക് വീണ്ടും കൈപിടിച്ചുകൊണ്ടുവന്നത്. 14 വയസ്സുള്ളപ്പോളാണ് ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. ശ്രീവത്സൻ സംവിധാനം ചെയ്ത നിറക്കൂട്ടുകൾ എന്ന പരമ്പരയിലാണ് അരങ്ങേറ്റം കുറിച്ചത്. [3] പിന്നീട് എ. എം. നസീർ സംവിധാനം നിർവ്വഹിച്ച മനസ്സ് എന്ന പരമ്പരയിൽ അഭിനയിച്ചു. പിന്നീട് ദേവി, കാവ്യാഞ്ജലി എന്നീ പരമ്പരകളിൽ അഭിനയിച്ചു. കുറച്ചു കാലത്തെ ഇടവേളക്ക് ശേഷം മഴവിൽ മനോരമയിലെ ആയിരത്തിൽ ഒരുവൾ എന്ന പരമ്പരയിലൂടെ മഠത്തിലമ്മ എന്ന വേഷം ചെയ്ത് തിരിച്ച് ജനശ്രദ്ധപിടിച്ചു പറ്റി.

പുരസ്കാരങ്ങൾ

തിരുത്തുക
  • മികച്ച നടിക്കുള്ള 2014 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം
  • മികച്ച സ്വഭാവനടിക്കുള്ള 2015 , 2016 , 2017 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം
  • ജൂറി പാരമർശം 2018 ലെ ഏഷ്യാനെറ്റ് ടെലിവിഷൻ പുരസ്കാരം

ടെലിവിഷൻ സീരിയലുകൾ

തിരുത്തുക
Year Show Channel Notes
2003 Swantham Asianet
Manassu
Kavyanjali Surya TV
Devi
Nirakkootukal
Pakalmazha Amrita TV
2005 Kadamattathu Kathanar Asianet
2008 Sree Mahabhaghavatham Asianet
2009 Adiparasakthi Surya TV
2010 Randamathoral Asianet
2010 Autograph Asianet
2011-2012 Snehakkoodu Surya TV Character-Radha
2012-2013 Aayirathil Oruval Mazhavil Manorama
2013-2018 Parasparam (TV series) Asianet Character-Padippuraveetil Padmavathy
2015-2016 My Marumakan Surya TV
2015 Meghasandesham Kairali TV
2017-2018 Mamangam (TV series) Flowers TV Character-Manimangalath NeelambarI
2018-2019 Neelakkuyil Vijay TV Tamil serial
2019-Present Manjil Virinja Poovu Mazhavil Manorama Character-Mallika Prathap
2019 Sthreepadham Mazhavil Manorama Character-Mallika Prathap
2019-Present Pookkalam Varavayi (TV series) Zee Keralam Character-Parvathy
2020-Present Aksharathett Mazhavil Manorama Character-Vasundhara Devi

ചലച്ചിത്രങ്ങൾ

തിരുത്തുക
  • Shubharathri - 2019
  • Mamphazhakkalam - 2004
  • Pallavur Devanarayanan - 1999
  • Unnai Naan Santhithen (Tamil) - 1984

റഫറൻസുകൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-05-08. Retrieved 2016-06-04.
  2. http://www.spiderkerala.net/resources/12627-Rekha-Ratheesh-Malayalam-Film-Serial-Actress-Profile-Biography.aspx
  3. http://www.thehindu.com/features/cinema/cinema-columns/quick-five-column-rekha-ratheesh/article7477081.ece
"https://ml.wikipedia.org/w/index.php?title=രേഖ_രതീഷ്&oldid=3807960" എന്ന താളിൽനിന്ന് ശേഖരിച്ചത്