രുചിര പെരേര

ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരൻ

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്റ് കളിക്കാരനാണ്[1] രുചിര പെരേര എന്ന പേരിലറിയപ്പെടുന്ന പനഗൊദഗെ ഡോൺ രുചിര ലക്സിരി പെരേര (സിംഹള: රුචිර පෙරේරා). ശ്രീലങ്കയ്ക്കുവേണ്ടി അന്താരഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഇദ്ദേഹം കളിച്ചിട്ടുണ്ട്. ഒരു ഇടം കൈയ്യൻ ബാറ്റ്സ്മാനും ഇടം കൈയ്യൻ മീഡിയം ഫാസ്റ്റ് ബൗളറുമാണ് പെരേര. 1977 ഏപ്രിൽ ആറിന് കൊളൊബോയിൽ ജനിച്ചു.

രുചിര പെരേര
රුචිර පෙරේරා
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്പനഗൊദഗെ ഡോൺ രുചിര ലക്സിരി പെരേര
ജനനം (1977-04-06) 6 ഏപ്രിൽ 1977  (45 വയസ്സ്)
കൊളംബോ
ഉയരം5 അടി (1.5240000000 മീ)*
ബാറ്റിംഗ് രീതിഇടം-കൈയ്യൻ
ബൗളിംഗ് രീതിഇടം കൈ-മീഡിയം ഫാസ്റ്റ്
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 74)24 ഫെബ്രുവരി 1999 v ഇന്ത്യ
അവസാന ടെസ്റ്റ്8 നവംബർ 2002 v സൗത്ത് ആഫ്രിക്ക
ആദ്യ ഏകദിനം (ക്യാപ് 98)29 ജനുവരി 1999 v ഇംഗ്ലണ്ട്
അവസാന ഏകദിനം20 മേയ് 2007 v പാകിസ്താൻ
ആദ്യ ടി20 (ക്യാപ് 9)15 ജനുവരി 2006 v ഇംഗ്ലണ്ട്
അവസാന ടി2026 ഡിസംബർ 2006 v ന്യൂസിലൻഡ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക ടി20ഐ
കളികൾ 8 17 2
നേടിയ റൺസ് 33 8 0
ബാറ്റിംഗ് ശരാശരി 11.00 2.66 -
100-കൾ/50-കൾ -/- -/- 0/0
ഉയർന്ന സ്കോർ 11* 4* 0*
എറിഞ്ഞ പന്തുകൾ 1,130 798 42
വിക്കറ്റുകൾ 17 17 0
ബൗളിംഗ് ശരാശരി 38.88 38.88 -
ഇന്നിംഗ്സിൽ 5 വിക്കറ്റ് - - -
മത്സരത്തിൽ 10 വിക്കറ്റ് - n/a n/a
മികച്ച ബൗളിംഗ് 3/40 3/23 -
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/- 2/- 0/-
ഉറവിടം: ക്രിക്കിൻഫോ, 24 മാർച്ച് 2017

ആഭ്യന്തര കരിയർതിരുത്തുക

1996/97-ലാണ് പെരേര ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചു തുടങ്ങിയത്. സിംഹളീസ് സ്പോർട്സ് ക്ലബ്, കോൾട്സ് ക്രിക്കറ്റ് ക്ലബ്, ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്ലറ്റിക് ക്ലബ്, ബസ്നാഹിര സൗത്ത് മുതലയാ ടീമുകൾക്ക് വേണ്ടി ഇദ്ദേഹം കളിച്ചിട്ടുണ്ട്. കോൾട്ട്സ് ക്ലബിനായി 2011 ഫെബ്രുവരി 25നായിരുന്നു[2] അദ്ദേഹത്തിന്റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം.

അന്താരാഷ്ട്ര കരിയർതിരുത്തുക

1999 ഫെബ്രുവരി 24ന് ഏഷ്യൻ ച്യാമ്പ്യൻഷിപ്പിലെ രണ്ടാം മത്സരത്തിലെ കൊളംബോ സിംഹളീസ് സ്റ്റേഡിയത്തിൽ ഇന്ത്യക്കെതിരെ ആയിരുന്നു പെരേരയുടെ ടെസ്റ്റ് അരങ്ങേറ്റം. ഈ മത്സരത്തിൽ ആദ്യ ഇന്നിംഗ്സിൽ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സിൽ വിക്കറ്റൊന്നും നേടാൻ കഴിഞ്ഞില്ല. വി.വി.എസ്. ലക്ഷ്മണന്റെ വിക്കറ്റാണ് അദ്ദേഹത്തിന്റെ ആദ്യ ടെസ്റ്റ് വിക്കറ്റ്[3]. എട്ട് റ്റെസ്റ്റുകൾ കളിച്ച പെരേരയുടെ ഒരിന്നിംഗ്സിലെ ഏറ്റവും മികച്ച പ്രകടനം 3/4ഒ ഉം മത്സരത്തിലെ മികച്ച പ്രകടനം 5/138ഉമാണ്. 38.88 ശരാശരിയോടെ 17 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. 2002 നംവംബർ എട്ടിന് സൗത്താഫ്രിക്കയുമായുള്ള ആദ്യ ടെസ്റ്റാണ് പെരേരയുടെ ഒടുവിലത്തെ ടെസ്റ്റ് മത്സരം, ഈ മത്സരത്തിൽ വികറ്റുകളൊന്നും വീഴ്ത്താൻ അദ്ദേഹത്തിന് കഴിഞില്ല, ആദ്യ ഇന്നിംഗ്സിൽ ഹഷൻ തിലകരത്നെയുമായി 27 റൺസിന്റെ പത്താം വിക്കറ്റ് കൂടുകെട്ടിൽ അദ്ദേഹം പങ്കാളിയായി.ഒടുവിൽ ഇന്നിംഗ്സ് അവസാനിച്ചപ്പോൾ 11 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു[4].

1999 ജനുവരി 29ന് പെർത്തിൽ നടന്ന കാൾട്ടൺ & യുണൈറ്റഡ് സീരിസിന്റെ പതിനൊന്നാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു പെരെരയുടേ ഏകദിന അരങ്ങേറ്റം. ഈ മത്സരത്തിൽ പത്ത് ഓവറിൽ 55 റൺസ് വഴങ്ങിയ അദ്ദേഹം മൂന്ന് വികറ്റുകൾ വീഴ്ത്തി. തന്റെ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ അലക് സ്റ്റ്യുവർട്ടിനെ ബൗൾഡാക്കിയാണ് അദ്ദേഹം തന്റെ കന്നി വിക്കറ്റ് നേടിയത്. ഇംഗ്ലണ്ടിനെ 227/7 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ലങ്കയ്ക്കായെങ്കിലും, മാർക്ക് ഈലത്തിന്റെ 32/5 എന്ന ബൗളിംഗ് മികവിൽ ഇംഗ്ലണ്ട് 128 റൺസിന് വിജയിച്ചു[5]. പതിനേഴ് ഏകദിനങ്ങളിൽ നിന്നായി പതിനേഴ് വിക്കറ്റുകളാണ് അദ്ദേഹം നേടിയത്, ഇതിൽ ബംഗ്ലാദേശിനെതിരായ 7-1-23-3 ആണ് മികച്ച പ്രകടനം. 2007 മേയ് 20ന് അബുദാബിയിൽ പാകിസ്താനെതിരായ ഏകദിന മത്സരമാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ അന്താരാഷ്ട മത്സരം. ഈ മത്സരത്തിൽ പത്ത് ഓവരിൽ രണ്ട് മെയ്ഡൻ ഉൾപ്പടെ 67 റൺസ് വഴങ്ങ്നിയെങ്കിലും വിക്കറ്റുകൾ ഒന്നും തന്നെ നേടാനയില്ല. ഈ കളിയിൽ ഉമർ ഗുളിന്റെ പന്തിൽ ഗോൾഡൻ ഡക്കായി. മത്സരത്തിൽ പാകിസ്താൻ 98 റൺസുകൾക്കായിരുന്നു വിജയിച്ചത്[6].

2006-ൽ ശ്രീലങ്കയുടെ ആദ്യ ട്വന്റി -20 അന്താരാഷ്ട്ര മത്സരത്തിൽ ടി20 ഐ ക്യാപ് നമ്പർ ലഭിച്ച കളിക്കാരനാണ് പെരേര, അദ്ദേഹത്തിന്റെ ടി20 ക്യാപ് നമ്പർ ഒൻപതായിരുന്നു. സതാംപ്ടണിൽ ഇംഗൾണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച പെരേര ആകെ രണ്ട് അന്തരാഷ്ട്ര ടി20 മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളു. ഒരു റൺസോ വിക്കറ്റോ ടി20ഐയിൽ അദ്ദേഹത്തിന്റെ പേരിലില്ല.

അന്താരാഷ്ട്ര അവാർഡുകൾതിരുത്തുക

ഏകദിന അന്താരാഷ്ട്ര ക്രിക്കറ്റ്തിരുത്തുക

മാൻ ഓഫ് ദ മാച്ച് അവാർഡുകൾതിരുത്തുക

ക്രമം എതിരാളി വേദി തീയതി മത്സരത്തിലെ പ്രകടനം ഫലം
1 ബംഗ്ലാദേശ് ഷഹീദ് ചന്തു സ്റ്റേഡിയം, ബോഗ്ര 20 ഫെബ്രുവരി 2006 7-1-23-3 ; DNB ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചു. [7]

അവലംബംതിരുത്തുക

  1. "Ruchira Perera". ശേഖരിച്ചത് 2020-11-19.
  2. "Full Scorecard of Colts Cricket Club vs Sinhalese Sports Club 2011 - Score Report | ESPNcricinfo.com" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-19.
  3. "Full Scorecard of India vs Sri Lanka 2nd Match 1999 - Score Report | ESPNcricinfo.com" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-19.
  4. "Full Scorecard of Sri Lanka vs South Africa 1st Test 2002 - Score Report | ESPNcricinfo.com" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-19.
  5. "Full Scorecard of England vs Sri Lanka 11th Match 1999 - Score Report | ESPNcricinfo.com" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-19.
  6. "Full Scorecard of Pakistan vs Sri Lanka 2nd ODI 2007 - Score Report | ESPNcricinfo.com" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-19.
  7. "2005-2006 Bangladesh v Sri Lanka - 1st Match - Bogra".
"https://ml.wikipedia.org/w/index.php?title=രുചിര_പെരേര&oldid=3475373" എന്ന താളിൽനിന്ന് ശേഖരിച്ചത്