1936-ൽ ജനിച്ച (സരസ്വതി വീണകലാകാരിയാണ് രുക്മിണി ഗോപാലകൃഷ്ണൻ. തമിഴ് നാട്ടിലാണ് ജനിച്ചത്. ചെറിയ കുട്ടിയായിരിക്കുമ്പോൾ കേരളത്തിലേക്ക് കുടുംബം താമസം മാറ്റി. ഗായക ശിക്ഷാമണി ഹരികേശനല്ലൂർ മുത്തയ്യ ഭാഗവതരുടെ പേരക്കുട്ടിയാണ്. 60 വയസ്സുവരെ സംഗീതാലാപനവും അദ്ധ്യയനവുമായി ഈ മേഖലയിൽ ഉണ്ടായിരുന്നു..[1]

ചെറുപ്പകാലം തിരുത്തുക

സംഗീതത്തിലെ പ്രാഥമികപരിശീലകൻ അമ്മാവൻ ശ്രീ നെല്ലായി ടിവി. കൃഷ്ണമൂർത്തിയായിരുന്നു. ഭാരത സർക്കാരിൽനിന്ന് സാംസ്ക്കാരിക സ്കോളർഷിപ്പ് കിട്ടിയശെഷം സരസ്വതി വീണയിൽ കർണ്ണാടക സംഗീതത്തിൽ പത്മശ്രീ കെ.എസ്.നാരായണസ്വാമിയിൽ നിന്നും അഗാധ പാണ്ഡിത്യം നേടി. 1954ൽ 17-ആം വയസ്സിൽ ആകാശവാണിയുടെ ആദ്യത്തെ വീണ മത്സരത്തിൽ ഒന്നാമതായി ഭാരതത്തിന്റെ ആദ്യത്തെ പ്രസിഡന്റായ രാജേന്ദ്ര പ്രസാദിൽ നിന്ന് രാഷ്റ്റ്രപതി പുരസ്ക്കാരം നേടി. [2]പതിനെട്ടാം വയസ്സിൽ കേരള സർവകലാശാലയുടെ സ്വാതി തിരുന്നാൾ സംഗീത കോളേജിൽ 1957 മുതൽ 1986 വരെ പ്രൊഫസറും വകുപ്പു മേധാവിയുമായിരുന്നു.1987മുതൽ 1990 വരെ പാലക്കാട്ടെ ചെമ്പൈ സ്മാരക സ്ർക്കാർ സംഗീത കോളേജിൽ പ്രിൻസപ്പാളായിരുന്നു..[2]

അവലംബം തിരുത്തുക

  1. "Notes of Excellence- The Hindu: Entertainment". Archived from the original on 2011-06-06. Retrieved 2017-03-23.
  2. 2.0 2.1 "To Honour a Teacher- The Hindu: Friday Review". Archived from the original on 2007-11-27. Retrieved 2017-03-23.
"https://ml.wikipedia.org/w/index.php?title=രുഗ്മിണി_ഗോപാലകൃഷ്ണൻ&oldid=3789604" എന്ന താളിൽനിന്ന് ശേഖരിച്ചത്