ഒരു പാകിസ്താനി - കനേഡിയയൻ എഴുത്തുകാരിയാണ് രുഖ്‌സാനാ ഖാൻ (Rukhsana Khan). (ഉറുദു: رخسانہ خان‎; ജനനം 1962) . കുട്ടികൾക്കുള്ള കഥയെഴുതുകയും കഥ പറഞ്ഞുകൊടുക്കുകയും ചെയ്യുന്നു.

1952ൽ പാകിസ്താനിലെ ലാഹോറിലാണ് രുഖ്‌സാന ജനിച്ചത്. അവരുടെ മൂന്നാം വയസ്സിൽ അവരുടെ കുടുംബം കാനഡയിലെ ഒന്റാറിയോയിലേക്ക് പോയി. അവിടെ വിദ്യാഭ്യാസം നടത്തിയ അവർ അവിടെയുള്ള കോളേജിൽ നിന്നാണ് ബിരുദം നേടിയത്. ഭർത്താവിനും നാലു കുട്ടികൾക്കുമൊപ്പം കാനഡയിൽ ജീവിക്കുന്നു.

ആഡംസ് വേൾഡ് ചിൽഡ്രൻ വീഡിയോയ്ക്കു വേണ്ടി ഗാനങ്ങളെഴുതിക്കൊണ്ടാണ് എഴുത്താരംഭിക്കുന്നത്. മെസ്സേജ് ഇന്റർനാഷനലിലും കഹാനി മാസികയിലും അവരുടെ കഥകൾ വന്നു. കുട്ടികൾക്കുവേണ്ടി ഒരുപാട് ചിത്രബുക്കുകളും ചെറുകഥകളും നോവലുകളും എഴുതി. സൊസൈറ്റി ഓഫ് ചിൽഡ്രൻസ് ബുക്ക് റൈറ്റേഴ്സ് ആൻഡ് ഇല്ലസ്റ്റ്രേറ്റേഴ്സ്, ദി റൈറ്റേഴ്സ് യൂനിയൻ ഓഫ് കാനഡ, എന്നിവയിൽ അംഗമാണ്. അവരുടെ പുസ്തകങ്ങൾ ഇറ്റാലിയനും ജാപ്പനീസുമടക്കം പല ഭാഷകളിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

2011 ൽ ഗോൾഡൻ കൈറ്റ് അവാർഡ് - ബിഗ് റെഡ് ലോലിപ്പോപ്പ് എന്ന പുസ്തകത്തിന്. 2011ൽത്തന്നെ ആ പുസ്തകം ചാർലറ്റ് സൊലോറ്റോ പുരസ്കാരവും നേടി.

പുസ്തകങ്ങൾതിരുത്തുക

ചിത്രപുസ്തകങ്ങൾതിരുത്തുക

  • ബിഗ് റെഡ് ലോലിപ്പോപ്പ് (20100
  • സില്ലി ചിക്കൻ (2005)
  • കിംഗ് ഓഫ് ദി സ്കൈസ് (2001)
  • ദി റോസസ് ഇൻ മൈ കാർപ്പെറ്റ് (1998)
  • ബെഡ് ടൈം ബാ- ആ- ആ- ൽക് (1998)

നോവലുകൾതിരുത്തുക

  • വാണ്ടിംഗ് മോർ (1998)
  • ഡാളിംഗ്, ഈഫ് യൂ ലവ് മി വുഡ് യൂ പ്ലീസ്, പ്ലീസ് സ്മൈൽ (1999)

ചെറുകഥകൾതിരുത്തുക

  • എ ന്യൂ ലൈഫ് (2009)
  • എലിസ കാർബൺ, ഉമാ കൃഷ്ണസ്വാമി എന്നിവർക്കൊപ്പം ചേർന്ന് മെനി വിൻഡോസ് എന്ന പുസ്തകം.
  • മുസ്ലീം ചൈൽഡ് (1999)

അവലംബംതിരുത്തുക

"Rukhsana Khan". CANSCAIP Members. Canadian Society of Children's Authors, Illustrators, and Performers (canscaip.org). Archived 2010-07-22. Retrieved 2015-07-31.

"https://ml.wikipedia.org/w/index.php?title=രുഖ്‌സാനാ_ഖാൻ&oldid=2786778" എന്ന താളിൽനിന്ന് ശേഖരിച്ചത്