മുംബൈയിൽ മിഠി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് രിവാ കോട്ട. പ്രാദേശികമായി കറുത്ത കോട്ട എന്ന അർത്ഥത്തിൽ കാലാ കില (ബ്ലാക്ക് ഫോർട്ട്) എന്നും അറിയപ്പെടുന്നു. ധാരാവി ചേരികൾക്ക് നടുവിലാണ് ഇപ്പോൾ ഈ കോട്ട സ്ഥിതിചെയ്യുന്നത്.

ചരിത്രം തിരുത്തുക

ബോംബെയുടെ രണ്ടാമത്തെ ഗവർണർ ആയിരുന്ന ജെറാർഡ് ആൻഗിയർ (1669-1677) ആണ് 1669-ൽ ഈ കോട്ട നിർമ്മിച്ചത്. പണി പൂർത്തിയാകുവാൻ 8 വർഷത്തോളം എടുത്തു. ബോംബെ കാസിൽ എന്നറിയപ്പെട്ട വിശാലമായ കോട്ടയുടെ ഭാഗമായിരുന്നു ഇത്. പതിനേഴാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ബോംബെയുടെ വടക്ക് ഭാഗമായിരുന്നു ഈ കോട്ട നിൽക്കുന്ന പ്രദേശം. പോർട്ടുഗീസ് അധീനതയിലും പിന്നീട് മറാഠാ അധീനതയിലുമായിരുന്ന സാൽസെറ്റ് ദ്വീപിനെനിരീക്ഷിക്കുവാൻ ഈ കോട്ട ഉപകാരപ്രദമായിരുന്നു. 17-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരും 18-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മറാഠകളും ഈ കോട്ട കൈവശപ്പെടുത്തിയിരുന്നു[1]. ഇന്ന് പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ് ഈ കോട്ട [2].

നിർമ്മിതി തിരുത്തുക

യൂറോപ്യൻ വാസ്തുവിദ്യാ മാതൃകയിലാണ് റിവ കോട്ട നിർമ്മിച്ചിരിക്കുന്നത്[1]. കറുത്ത നിറങ്ങളിൽ കണ്ടെത്തിയ ചെങ്കൽ കല്ലുകളാൽ നിർമിച്ചതാണ് പ്രധാന കോട്ടകൾ. ഗ്രാനൈറ്റ് കല്ലുകൾ അതിന്റെ അടിത്തറയിൽ ഉപയോഗിച്ചു. ഈ കല്ലുകൾ കടലുകളിൽ നിന്ന് എടുത്തതാണ് എന്നും കരുതപ്പെടുന്നു. എന്നാൽ ആർക്കിയോളജിസ്റ്റുകൾ വിശ്വസിക്കുന്നത്, ചുവപ്പ് നിറത്തിലുള്ള ചെങ്കല്ലുകൾ ഫംഗസ് മൂലം കറുത്ത നിറത്തിലേക്ക് മാറിയതാണ് എന്നാണ്. കോട്ടയുടെ ചുറ്റുമതിലിൽ എല്ലാ വശങ്ങളിലും പീരങ്കികൾ സ്ഥാപിച്ചിരുന്നു. കോട്ടയിൽ ഒരു വലിയ പ്രവേശനകവാടവും ധാരാളം നിരീക്ഷണഗോപുരങ്ങളുമുണ്ട്. സാധനങ്ങളുടെ സംഭരണത്തിനും സൈന്യത്തിന് തമ്പടിക്കാനുമായി ഇവിടെ പല ആന്തരിക സമുച്ചയങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇപ്പോൾ വളരെ ചുരുക്കം ചില നിർമ്മിതികൾ മാത്രമേ കേടുകൂടാതെ നിലനിൽക്കുന്നുള്ളൂ. 19-ഉം 20-ഉം നൂറ്റാണ്ടുകളിൽ കടന്നുകയറ്റം മൂലം പല ഭാഗങ്ങളും നശിപ്പിക്കപ്പെട്ടു.

അവലംബം തിരുത്തുക

  1. 1.0 1.1 https://www.astrolika.com/monuments/riwa-fort.html
  2. Patel, Pooja (17 August 2015). "Guarding the erstwhile Bombay". DNA. Retrieved 28 October 2018.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=രിവാ_കോട്ട&oldid=3093036" എന്ന താളിൽനിന്ന് ശേഖരിച്ചത്