പ്രസിദ്ധ ഇസ്ലാമിക പണ്ഡിതൻ ഇമാം നവവി രചിച്ച വിശ്രുത ഗ്രന്ഥമാണ് രിയാളുസ്വാലിഹീൻ.പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളും പ്രവർത്തികളും മൗനാനുവാദങ്ങളെയെല്ലാം വിളിക്കപ്പെടുന്ന ഹദീസുകളുടെ ഒരു സംക്ഷിപ്തമാണ് ഈ ഗ്രന്ഥം. [1]

അബൂ സകരിയ്യ മുഹ്‌യദ്ദീൻ യഹ്‌യ ഇബ്ൻ ശറഫ് അൽ നവവി എന്നാണ്‌ ഗ്രന്ഥകാരന്റെ മുഴുവൻ പേര്. ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഹദീസ് സമാഹാരമാണ്m രിയാളുസ്വാലിഹീൻ എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നു.

ഉള്ളടക്കം

തിരുത്തുക

ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂദാവൂദ്, ഇമാം തിർമിദി, ഇമാം നസാഈ, ഇമാം ഇബ്‌നു മാജ, ഇമാം ഹാകിം, ഇമാം മാലിക്, ഇമാം ബിർഖാനി, ഇമാം ദാറഖുത്‌നി തുടങ്ങിയവരുടെ ഹദീസ് സമാഹാരങ്ങളിൽ നിന്നുള്ള ഹദീസുകളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

  1. പൂങ്കാവനം പ്രസിദ്ധീകരിച്ച രിയാളുസ്വാലിഹീൻ പരിഭാഷ-പേജ് 9
"https://ml.wikipedia.org/w/index.php?title=രിയാളുസ്വാലിഹീൻ&oldid=2949862" എന്ന താളിൽനിന്ന് ശേഖരിച്ചത്