സ്വൂഫിസത്തിലെ പടവുകളിൽ ഒന്നാണ് റിയാള . ''കഠിനമായി ശരീരത്തെ മെരുക്കിയെടുക്കൽ'' എന്നാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. സ്വൂഫി സംജ പ്രകാരം ശരീരവും {നഫ്സ് } ആത്മാവും [റൂഹ്} രണ്ടാണ് . ഭൗതികതയെ സ്നേഹിക്കുന്ന ശരീരത്തിനു പരലോകതേക്ക് തിരിച്ചു പോകേണ്ട ആത്മാവിനു മേധാവിത്യം നൽകാൻ വേണ്ടിയുള്ള കഠിനമായ സാധന വഴികളാണ് റിയാള . സ്വൂഫിസത്തിലെ ഉന്നത പാതകൾ താണ്ടണമെന്നു ആഗ്രഹിക്കുന്നവരാണ് റിയാള ചെയ്യുക . ഒരു മുറബ്ബിയായ മശായിഖിന്റെ { സ്വൂഫി ഗുരു} കീഴിൽ തർബ്ബിയത് {ആത്മീയ ശിക്ഷണം} നൽകിയാണ് റിയാള യിലേക്ക് പ്രവേശിപ്പിക്കുക. വ്രതം , ഏകാന്ത ധ്യാനം ,ഏകാന്ത വാസം ,മൗന വ്രതം , ഭൗതിക പരിച്ഛേദനം , തുടർച്ചയായി നമസ്കരിക്കുക, ഖുർആൻ പാരായണം ചെയ്യുക, ദിക്റുകൾ ചൊല്ലുക , ഭക്ഷണ നിയന്ത്രണമേർപ്പെടുത്തുക,ദേശാടനം എന്നിങ്ങനെ വിവിധ പ്രതലങ്ങളിലൂടെ റിയാള പരന്നു കിടക്കുന്നു .  . ദേശാടനങ്ങളിൽ പുണ്യാത്മാക്കളുടെ മഖാമുകൾ സന്ദർശിക്കുക നിർബന്ധമായ കടമയായി കരുതുന്നു. വർഷങ്ങളുടെ ഇടവേളകളിലാണ് റിയാള പൂർത്തിയാവുക . ഇത് പൂർത്തിയാകുന്നതോടെ ആത്മാവിനു ശരീരത്തിന് മേൽ കടിഞ്ഞാൺ ലഭിക്കുമെന്നും ദൈവിക വലയത്തിലേക്ക് ആത്മാവ് സഞ്ചരിക്കുമെന്നും സ്വൂഫികൾ കരുതുന്നു

"https://ml.wikipedia.org/w/index.php?title=രിയാള&oldid=2462020" എന്ന താളിൽനിന്ന് ശേഖരിച്ചത്